രാജ്യരക്ഷാ മന്ത്രാലയം

ഡിജിഎൻസിസി ഡിജിറ്റൽ ഫോറം കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്തു

Posted On: 24 DEC 2020 3:02PM by PIB Thiruvananthpuram

ഡിജിഎൻസിസി ഡിജിറ്റൽ ഫോറം, കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ ന്യൂഡൽഹിയിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ഡിജിഎൻസിസി വെബ്സൈറ്റിലുള്ള ഡിജിറ്റൽ ഫോറം രാജ്യമെമ്പാടുമുള്ള എൻസിസി കേഡറ്റുകൾക്ക്, എൻസിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വേദിയൊരുക്കുന്നു. 

എൻസിസി കേഡറ്റുകൾക്ക് പരിശീലനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിന് ഡിജിറ്റൽ ഫോറം സഹായിക്കും. കൂടാതെ സാമൂഹ്യസേവനം, സമൂഹ വികസനം, കായിക സാഹസിക പ്രവർത്തനങ്ങൾ, ദേശീയ സുരക്ഷാ, ദേശീയോദ്‌ഗ്രഥനം, രാഷ്ട്രനിർമ്മാണം എന്നിവ സംബന്ധിച്ച അഭിപ്രായങ്ങൾ ഡിജിറ്റൽ ഫോറത്തിൽ പങ്കുവെക്കാൻ കഴിയും.

'എക്സർസൈസ് യോഗ്ദാനിൽ' കൊറോണാ മുന്നണിപ്പോരാളികളായി സേവനമനുഷ്ടിച്ച ഒരുലക്ഷത്തിലധികം എൻസിസി കേഡറ്റുകളുടെ സംഭാവനയെ, ഡോ. അജയകുമാർ പ്രശംസിച്ചു. എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ചോപ്ര, ഡിജിഎൻസിസി ആസ്ഥാനത്തെ മുതിർന്ന സിവിൽ, സേനാ
 ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

***



(Release ID: 1683381) Visitor Counter : 226