ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് ഇന്ന് 2.83 ലക്ഷമായി


കഴിഞ്ഞ 11 ദിവസമായി പ്രതിദിന രോഗികൾ 30,000 ത്തിൽ താഴെ

കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 400 ൽ താഴെ

Posted On: 24 DEC 2020 11:03AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറയുകയാണ്. നിലവിൽ രാജ്യത്ത്  ചികിത്സയിലുള്ളത് 2,83,849 പേരാണ്. ആകെ രോഗബാധിതരുടെ 2.80% മാത്രമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 5,391 ന്റെ കുറവാണുണ്ടായത്. 

 

ഏകദേശം ഒരു മാസമായി (27 ദിവസം)  ദിവസേനയുള്ള രോഗമുക്തർ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,712 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.  ഇതേ കാലയളവിൽ, 29,791 പേർ പുതുതായി രോഗമുക്തരായി. 

കഴിഞ്ഞ 11 ദിവസമായി ഇന്ത്യയിൽ പ്രതിദിനം രേഖപ്പെടുത്തുന്നത് 30,000ൽ താഴെ പുതിയ രോഗബാധിതരെയാണ്.

 

ആകെ രോഗമുക്തരുടെ എണ്ണം 97 ലക്ഷത്തോട് അടുക്കുന്നു (96,93,173). രോഗമുക്തി നിരക്ക് 95.75% ആയി ഉയർന്നു.

പുതുതായി രോഗമുക്തരായവരുടെ  79.56% പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.

മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗമുക്തർ കൂടുതൽ  (7,620). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 4,808 പേരും പശ്ചിമ ബംഗാളിൽ 2,153 പേരും രോഗമുക്തരായി.

 

പുതിയ രോഗബാധിതരുടെ 76.48% പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്.

കേരളത്തിലാണ് പ്രതിദിന രോഗബാധിതർ കൂടുതൽ  (6,169).  മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 3,913 ഉം 1,628 ഉം പുതിയ രോഗബാധിതരുണ്ട്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 312 കോവി ഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതുതായി മരിച്ചവരുടെ 79.81% പത്ത് സംസ്ഥാനങ്ങളിൽ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്.  മഹാരാഷ്ട്രയിലാണ് കൂടുതൽ മരണം (93). പശ്ചിമ ബംഗാളിലും കേരളത്തിലും യഥാക്രമം 34 ഉം 22 ഉം പേർ മരണമടഞ്ഞു.

 

ഇന്ത്യയിൽ പ്രതിദിന  മരണ സംഖ്യയും  കുറയുകയാണ്. കഴിഞ്ഞ 12 ദിവസമായി 400 ൽ താഴെ മരണങ്ങളാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്.

 

 

***


(Release ID: 1683298)