ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

വാർഷിക അവലോകനം – മൃഗസംരക്ഷണ-ക്ഷീര വകുപ്പ്

Posted On: 22 DEC 2020 4:05PM by PIB Thiruvananthpuram

1. മൃഗസംരക്ഷണ അടിസ്ഥാന വികസന ഫണ്ട് (AHIDF)

 

ആത്മ നിർഭർ ഭാരത് പദ്ധതിയുടെ കീഴിൽ മൃഗസംരക്ഷണ അടിസ്ഥാന വികസന ഫണ്ടിലേക്ക് ആയി 15,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ടിന് കീഴിൽ വിവിധ പദ്ധതികൾക്കായി 150 കോടി രൂപ ബാങ്കുകൾ വായ്പ അനുവദിച്ചു. യോഗ്യതയുള്ളവർക്ക് https://ahidf.udyamimitra.in എന്ന വെബ്സൈറ്റിൽ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

 

2. ദേശീയ കന്നുകാലി കൃത്രിമ ബീജ ധാന പരിപാടി രണ്ടാം ഘട്ടം (NAIP Phase ii)

 

ദേശീയ കന്നുകാലി കൃത്രിമ ബീജധാന പദ്ധതിക്ക്, 2019 സെപ്റ്റംബറിൽ ഗവൺമെന്റ് തുടക്കം കുറിച്ചു. 600 ജില്ലകളിൽ ഇരുപതിനായിരം വീതം കന്നുകാലികളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. 100 ശതമാനം കേന്ദ്ര സഹായത്തോടെയുള്ള ബൃഹത് പദ്ധതിയാണിത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2020 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. 604 ജില്ലകളിൽ, ഓരോ ജില്ലയിലും അൻപതിനായിരം കന്നുകാലികൾക്ക് വീതമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ ഇതുവരെ 1.73 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

 

3. ക്ഷീരമേഖലയിലെ പ്രവർത്തനമൂലധനത്തിനുള്ള വായ്‌പയിലെ പലിശ ഇളവ്

 

മൃഗസംരക്ഷണ-ക്ഷീര വകുപ്പ് ഇതുവരെ 100.85 കോടി രൂപ പലിശ ഇളവിനായി അനുവദിച്ചു കഴിഞ്ഞു.

 

4. കന്നുകാലി, ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

 

രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ സഹായം, 2.5 കോടിയോളം കർഷകർക്ക് ലഭിക്കും.  ഇതുവരെ 51. 23 ലക്ഷം ക്ഷീര കർഷകരുടെ അപേക്ഷകൾ പാൽ യൂണിയനുകൾ വഴി സമാഹരിച്ചിട്ടുണ്ട്. 41.40 ലക്ഷം അപേക്ഷകൾ ബാങ്കുകൾക്ക് കൈമാറി.

 

***



(Release ID: 1682914) Visitor Counter : 113