പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുള്ളിപ്പുലികളുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 22 DEC 2020 11:29AM by PIB Thiruvananthpuram

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിക്കുകയും മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
 

''സുപ്രധാനമായ വാര്‍ത്ത! സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ശേഷം പുള്ളിപ്പുലികളുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പരിശ്രമങ്ങള്‍ നമ്മള്‍ നിര്‍ത്താതെ തുടരുകയും നമ്മുടെ മൃഗങ്ങള്‍ സുരക്ഷിതമായ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയൂം വേണം'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

 

***


(Release ID: 1682676) Visitor Counter : 140