പ്രധാനമന്ത്രിയുടെ ഓഫീസ്‌

എം.ജി. വൈദ്യയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 19 DEC 2020 6:53PM by PIB Thiruvananthpuram
ശ്രീ.എം.ജി വൈദ്യ ജി യുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.
 
''ശ്രീ എം.ജി. വൈദ്യാജി സമുന്നതനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആര്‍.എസ്.എസിന് പതിറ്റാണ്ടുകളായി അദ്ദേഹം വളരെയധികം സംഭാവനകള്‍ നല്‍കി. ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ ദുഃഖിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ആദരാജ്ഞലികള്‍. ഓം ശാന്തി'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 
 
***

 



(Release ID: 1682326) Visitor Counter : 105