രാജ്യരക്ഷാ മന്ത്രാലയം
രാജ്യത്തിന്റെ സൈനിക ചരിത്രത്തെക്കുറിച്ച് അറിവ് നേടാൻ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് യുവാക്കളോട് അഭ്യർത്ഥിച്ചു
Posted On:
18 DEC 2020 3:02PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടക്കുന്ന നാലാമത് സേനാ സാഹിത്യോത്സവത്തെ (മിലിറ്ററി ലിറ്ററേച്ചർ ഫെസ്റ്റിവൽ) രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ്സിംഗ് വെർച്ച്വൽ മാർഗത്തിൽ അഭിസംബോധന ചെയ്തു. ഇത്തരം സംരംഭങ്ങൾ നമ്മുടെ സായുധ ശക്തികൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും, അവരുടെ ദേശസ്നേഹം സ്വാംശീകരിക്കുന്നതിനും പൊതുജനങ്ങൾക്കും പ്രത്യേകിച്ച്, യുവാക്കൾക്കും അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.സൈനിക ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ശ്രീ രാജ് നാഥ് സിംഗ് രാജ്യരക്ഷാ മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം, രാജ്യത്തിന്റെ അതിർത്തി ചരിത്രത്തെക്കുറിച്ചുള്ള രചനകളുടെ പുരോഗതി വിലയിരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചതായി പറഞ്ഞു. നമ്മുടെ അതിർത്തി ചരിത്രം കൂടുതൽ ലളിതമായി ഭാവിതലമുറയ്ക്ക് മനസ്സിലാക്കാൻ ഈ രചനകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സായുധ സേനകളിലെ യുദ്ധ വിദഗ്ധരും ഗവേഷകരും കാലാകാലങ്ങളിൽ ആനുകാലികങ്ങളിലും മാസികകളിലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ജനങ്ങളും വിദഗ്ധരും തമ്മിലുള്ള വൈജ്ഞാനിക വിടവ് നികത്താൻ സഹായിക്കും. ഈ വർഷത്തെ സേന സാഹിത്യോത്സവം 1971ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികമായ സ്വർണിം വിജയ് ദിവസത്തോടനുബന്ധിച്ച് നടത്തുന്നു എന്നത് യാദൃശ്ചികം ആണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് നമ്മുടെ സൈനികർ പ്രദർശിപ്പിച്ച സ്ഥൈര്യം, ഇന്നും മികച്ച ഉദാഹരണമായി നിലനിൽക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധ വിദഗ്ധരിൽ നിന്നും നേരിട്ട് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കാനുള്ള അവസരം പാഴാക്കരുത് എന്ന് യുവാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സാഹിത്യോത്സവ ത്തോടനുബന്ധിച്ച് സൈനിക വിഷയങ്ങൾക്കു പുറമേ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്ന പരിപാടികളും ചർച്ചകളും സംഘടിപ്പിച്ചതിന് മന്ത്രി സംഘാടകരെ അഭിനന്ദിച്ചു. യുദ്ധത്തിന്റെ രീതി കാലത്തിനനുസരിച്ച് മാറുന്നതായും ആധുനിക സാങ്കേതിക വിദ്യകൾ ഉയർത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികളെ പറ്റി നാം ബോധവാന്മാരാകണം എന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കി പരിപാടി സംഘടിപ്പിക്കാൻ അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു. പഞ്ചാബ് ഗവർണർ വിജയേന്ദ്ര പാൽ സിംഗ് ബദനോർ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരും സേനാ സാഹിത്യോത്സവത്തെ അഭിസംബോധന ചെയ്തു.
***
(Release ID: 1681880)
Visitor Counter : 211