വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഡിജിറ്റൽ പെയ്മെന്റ്  സേവനത്തിനായി ഡാക്ക് പേ ആപ്പ് പുറത്തിറക്കി

Posted On: 15 DEC 2020 1:58PM by PIB Thiruvananthpuram

 

തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും(IPPB)  ചേർന്ന് ഒരു പുതിയ ഡിജിറ്റൽ പെയ്മെന്റ് ആപ്പ്  'ഡാക്ക് പേ' ഇന്ന് വിർച്യുൽ  മാർഗ്ഗത്തിൽ പുറത്തിറക്കി. രാജ്യമെമ്പാടും എല്ലാവരെയും ഡിജിറ്റൽ പണമിടപാടിലേക്ക്  ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഡാക്ക് പേ വെറുമൊരു ഡിജിറ്റൽ ആപ്പ് മാത്രമല്ല, മറിച്ച് തപാൽ മാർഗ്ഗത്തിലൂടെ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.ആഭ്യന്തര പണം കൈമാറ്റം(domestic money  transfer),  ക്യു ആർ കോഡ് സ്കാൻ ചെയ്ത് സേവനങ്ങൾക്കും സാധനങ്ങൾക്കും ഉള്ള തുക ഡിജിറ്റൽ ആയി നൽകൽ  (Virtual debit card & with UPI), ബയോമെട്രിക്കിലൂടെ നോട്ട് രഹിത ഇടപാടുകൾ, ഏതു ബാങ്കിലും ഉള്ള ഉപഭോക്താവിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാങ്കിങ് സേവനങ്ങൾ (AePS)എന്നിവ ഡാക്ക് പേയിലൂടെ ലഭ്യമാണ്.

കൊറോണ 19 മഹാമാരി കാലത്ത്,  ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ബാങ്ക് സേവനങ്ങൾ ലഭ്യമാക്കിയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളെ, ഡാക്ക് പേ  ഉദ്ഘാടനവേളയിൽ മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു.

****
 



(Release ID: 1680772) Visitor Counter : 285