ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇ സഞ്‌ജീവനി ടെലിമെഡിസിൻ സേവനം 10 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

Posted On: 14 DEC 2020 2:42PM by PIB Thiruvananthpuram

 

ഇ–--ഹെൽത്ത് പാതയിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിടുകയാണ്‌. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനം ഇന്ന് 10 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി സംരംഭം 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ട് ധാരകളിൽ സേവനം ചെയ്യുന്നു.
ഇ- സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി ഡോക്ടർ റ്റു ഡോക്‌ടർ ടെലികോൺ‌സൾ‌ട്ടേഷൻ നടത്തുന്നു. കൂടാതെ 6000 ത്തോളം ആരോഗ്യ- കേന്ദ്രങ്ങളിലും വെൽനസ്‌ സെന്ററുകളിലും ഉപയോഗിക്കുന്നുണ്ട്. ജില്ലാ ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ സംസ്ഥാനങ്ങൾ സ്ഥാപിച്ച 240 ഓളം ഹബ്ബുകളിൽ സ്പെഷ്യലിസ്റ്റുകളും ഡോക്ടർമാരും സേവനം നൽകുന്നു. രണ്ടാമത്തെ ധാരയായ ഇ സഞ്‌ജീവനി ഒപിഡി, രോഗികൾക്ക് വിദൂരത്തിരുന്ന്‌ അവരുടെ വീടുകളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നു.
ഇ- സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി ഡോക്ടർ റ്റു ഡോക്‌ടർ , ഇ സഞ്‌ജീവനി ഒപിഡി എന്നിവ വഴി സേവനമെത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പത്ത്‌ സംസ്ഥാനങ്ങൾ തമിഴ്നാട് (319507), ഉത്തർപ്രദേശ് (268889), മധ്യപ്രദേശ് (70838), ഗുജറാത്ത് (63601), കേരളം (62797), ഹിമാചൽ പ്രദേശ് (49224) 39853), കർണാടക (32693), ഉത്തരാഖണ്ഡ് (31910), മഹാരാഷ്ട്ര (12635) എന്നിവയാണ്‌.

കേരളത്തിൽ  പാലക്കാട് ജില്ലാ ജയിലിലെ അന്തേവാസികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഇ സഞ്ജീവനി ഒ പി ഡി ഉപയോഗിക്കുന്നു, ഹിമാചൽ പ്രദേശിലെ വൃദ്ധസദനങ്ങളിലും ഇത് വ്യാപിപ്പിക്കും. കേരളം ഇതിനകം തന്നെ രാഷ്ട്രീയ ബാൽ സ്വസ്ഥ്യ  കാര്യക്രം ജില്ലാ കേന്ദ്രങ്ങളുടെ സേവനങ്ങൾ നൽകുന്നത്‌  ഇ സഞ്ജീവനി ഒപിഡിയിലൂടെ ആരംഭിച്ചിട്ടുണ്ട്‌.
കുട്ടികളുടെ പൊതുവായ വികാസ പ്രശ്‌നങ്ങൾ , ആരോഗ്യം എന്നിവയ്‌ക്കായുള്ള 14 ഓൺലൈൻ ഒ‌പി‌ഡികളിൽ‌ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘമുണ്ട്‌.



(Release ID: 1680578) Visitor Counter : 230