ഷിപ്പിങ് മന്ത്രാലയം

ഇന്ത്യൻ തുറമുഖ ബിൽ 2020 - ന്റെ കരട് പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു

Posted On: 11 DEC 2020 2:26PM by PIB Thiruvananthpuram



1908 ലെ ഇന്ത്യൻ തുറമുഖ നിയമം റദ്ദാക്കി പകരം കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ തുറമുഖ ബിൽ-2020 ന്റെ കരട് പൊതുജനാഭിപ്രായം തേടുന്നതിനായി,കേന്ദ്ര തുറമുഖ, ജലഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ തുറമുഖ മേഖലയുടെ സുസ്ഥിര വികസനത്തിന് അനുഗുണമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന  വിശാലമായ ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ട് വരുന്നത്. ബിൽ വിഭാവനം ചെയ്യുന്ന പ്രധാന മാറ്റങ്ങൾ ഇനിപ്പറയുന്ന മേഖലകളിലാണ്:

a. മാരിടൈം പോർട്ട് റെഗുലേറ്ററി അതോറിറ്റിയുടെ രൂപവത്‌ക്കരണം

b. തീരദേശപ്രദേശമുള്ള സംസ്ഥാന സർക്കാരുകൾ, സംസ്ഥാന മാരിടൈം ബോർഡുകൾ, മേഖലയിലെ മറ്റ് കക്ഷികൾ എന്നിവരുമായി കൂടിയാലോചിച്ച് ദേശീയ തുറമുഖ നയവും ദേശീയ തുറമുഖ പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കുക.

c. മത്സരക്ഷമമല്ലാത്ത രീതികൾ തടയുന്നതിനും,കാലവിളംബമില്ലാത്തതും താങ്ങാനാവുന്നതുമായ പരാതി പരിഹാര സംവിധാനം നടപ്പാക്കുന്നതിനുമായി,പ്രത്യേക അധികാരങ്ങളോട് കൂടിയ മാരിടൈം പോർട്ട്സ് ട്രിബ്യൂണൽ, മാരിടൈം പോർട്ട്സ് അപ്പലേറ്റ് ട്രിബ്യൂണൽ  എന്നിവ രൂപീകരിക്കുക

നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെയും വാണിജ്യ സൗഹൃദ സമീപനങ്ങളിലൂടെയും കൂടുതൽ   പൊതു, സ്വകാര്യ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.

ഇന്ത്യൻ പോർട്ട്സ് ബിൽ 2020 ന്റെ കരട് http://shipmin.gov.in/sites/default/files/IPAbill.pdf എന്ന ലിങ്കിൽ ലഭ്യമാണ്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 2020 ഡിസംബർ 24 നകം sagar.mala[at]nic[dot]in എന്ന മെയിൽ വിലാസത്തില്‍  അയക്കാവുന്നതാണ്.

***



(Release ID: 1680041) Visitor Counter : 235