പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ആദരണീയനായ ഷാവകത്ത് മിര്‍സിയോയേവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും തമ്മില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി

Posted On: 09 DEC 2020 6:00PM by PIB Thiruvananthpuram

ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ആദരണീയനായ ഷാവകത്ത് മിര്‍സിയോയേവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും തമ്മില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി 2020 ഡിസംബര്‍ 11ന് നടക്കും.

ഇന്ത്യയും ഒരു മദ്ധ്യ ഏഷ്യന്‍ രാജ്യവുമായി ആദ്യമായുള്ള ഉഭയകക്ഷി 'വെര്‍ച്ച്വല്‍ ഉച്ചകോടി'യോഗമാണ് ഇത്. കോവിഡ്-19ന് ശേഷമുള്ള ലോകത്തില്‍ ഇന്ത്യയും ഉസ്‌ബെകിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തിലെ മുഴുവന്‍ കാര്യങ്ങളും നേതാക്കള്‍ ചര്‍ച്ചചെയ്യും. പരസ്പരതാല്‍പര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിലെ തങ്ങളുടെ വീക്ഷണങ്ങളും അവര്‍ പങ്കുവയ്ക്കും.
 

സമീപകാലത്ത് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഉന്നതതല വിനിമയങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തുന്നുണ്ട്. 2015ലും 2016ലും പ്രധാനമന്ത്രി മോദിയുടെ ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനവും 2018ലും 2019ലും മിര്‍സിയോയേവിന്റെ ഇന്ത്യാ സന്ദര്‍ശനവും തന്ത്രപരമായ പങ്കാളിത്തത്തില്‍ കൂടുതല്‍ ചലനാത്മകത കൊണ്ടുവന്നു.

 

വെര്‍ച്ച്വല്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളും) ധാരണാപത്രങ്ങളും നിര്‍ണ്ണയിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു

 

***


(Release ID: 1679751)