PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
Posted On:
09 DEC 2020 5:35PM by PIB Thiruvananthpuram
Date: 9.12.2020
Released at 1900 Hrs
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
- രാജ്യത്തു ചികിത്സയിലുള്ളത് 3,78,909 പേര്‍.
- ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3.89%
- കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 32,080 പേര്‍ക്ക്; 36,635 പേര്‍ രോഗമുക്തരായി
- രാജ്യത്താകെ ഇതുവരെ പരിശോധിച്ചത് 15 കോടിയോളം പേരെ (14,98,36,767)
- ദേശീയ രോഗസ്ഥിരീകരണ നിരക്ക് 6.5%
- രോഗമുക്തി നിരക്ക് 94.66 ശതമാനമായി വര്‍ധിച്ചു.
#Unite2FightCorona
#IndiaFightsCorona
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രോഗബാധിതരുടെ 4% നു താഴെ; ചികിത്സ യിലുള്ളവരുടെ എണ്ണം 3,78,909 ആയി കുറഞ്ഞു; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.14%; 19 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍
ആകെ രോഗബാധിതരില്‍ 3.89% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36,635 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ നിന്ന് 4957 പേര്‍ കുറയാന്‍ ഇത് കാരണമായി. ഇന്ത്യയുടെ ആകെ പരിശോധനകളുടെ എണ്ണം 15 കോടിയോട് (14,98,36,767) അടുക്കുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679343
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം 2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഡിസംബര്‍ 10 ന് ന്യൂഡല്‍ഹിയിലെ സന്‍സദ് മാര്‍ഗില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കും. 'ആത്മനിര്‍ഭര്‍ ഭാരത ദര്‍ശനത്തില്‍ അന്തര്‍ലീനമായ രീതിയില്‍ ആണ് പുതിയ കെട്ടിടം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679309
ആരോഗ്യ, ഔഷധ മേഖലകളില്‍ ഇന്ത്യയും സുരിനാമും തമ്മിലുള്ള ധാരണ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ആരോഗ്യ, ഔഷധ മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും, സുരിനാം ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംയുക്ത പദ്ധതികളിലൂടെയും ആരോഗ്യരംഗത്തെ സാങ്കേതികവിദ്യാ വികസനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ഉള്ള സഹകരണം, വര്‍ധിപ്പിക്കുന്നതിനു ഈ ധാരണ പത്രം സഹായിക്കും. പൊതു ആരോഗ്യ സമ്പ്രദായത്തിലെ വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിലൂടെ യും, പ്രധാന മേഖലകളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെയും ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഈ ധാരണ പത്രം സഹായിക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679397
വിവിധ ജനകേന്ദ്രീകൃത പരിഷ്കരണങ്ങള്‍ക്കു വഴിതെളിച്ച് പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വായ്പാനുമതികള്‍
9 സംസ്ഥാനങ്ങള്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പരിഷ്കരണം നടപ്പാക്കി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679265
ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആത്മ നിര്‍ഭര്‍ പാക്കേജ് 3.0 യ്ക്ക് കീഴില്‍ നടക്കുന്ന കോവിഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679408
പാര്‍ട്ണേഴ്സ് ഇന്‍ പോപ്പുലേഷന്‍ ആന്‍റ് ഡവലപ്മെന്‍റിന്‍റെ (പിപിഡി) മന്ത്രിതല സമ്മേളനത്തെ ഡിജിറ്റലായി അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679131
ഐഐഎസ്എഫ് 2020നു തുടക്കംകുറിച്ചുള്ള പരിപാടിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679133
സമഗ്ര ചികിത്സാ വകുപ്പിനു രൂപം നല്‍കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ആയുഷ് മന്ത്രാലയവും എഐഐഎംഎസും
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679321
ലോകമെങ്ങും യോഗ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ആയുഷ് മന്ത്രാലയവും ഐസിസിആറും കൈകോര്‍ക്കും
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679142
തൊഴിലാളികള്‍ക്കു മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ സുപ്രധാന പോളിസി സംരംഭങ്ങള്‍ക്കു തുടക്കമിട്ട് ഇഎസ്ഐസി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679180
***
(Release ID: 1679496)
Visitor Counter : 341