മന്ത്രിസഭ
ആത്മനിർഭർ ഭാരത് റോസ്ഗർ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
09 DEC 2020 3:42PM by PIB Thiruvananthpuram
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ആത്മനിർഭർ ഭാരത് റോസ്ഗർ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആത്മ നിർഭർ പാക്കേജ് 3.0 യ്ക്ക് കീഴിൽ നടക്കുന്ന കോവിഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി
പദ്ധതിയുടെ ചെലവിലേക്കായി നടപ്പ് സാമ്പത്തിക വർഷം 1584 കോടി രൂപയും, പദ്ധതി കാലയളവ് ആയ 2020- 2023 ലേക്ക് ആകെ 22,810 കോടി രൂപയും മന്ത്രിസഭ അനുവദിച്ചു.
പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നു:
i. 2020 ഒക്ടോബർ 1 മുതൽ 2021 ജൂൺ 30 വരെ പുതുതായി ജോലിക്ക് കയറിയ എല്ലാവർക്കും രണ്ടു വർഷക്കാലത്തേക്ക് കേന്ദ്രസർക്കാർ സബ്സിഡി ലഭ്യമാക്കും
ii. ആയിരം പേർക്ക് വരെ തൊഴിൽ ലഭ്യമാക്കുന്ന സംരംഭങ്ങളിൽ പുതിയ തൊഴിലാളികളുടെ ഈ പി എഫ് ഒ വിഹിതം ഭാരത സർക്കാർ നൽകുന്നതാണ്. തൊഴിലാളി നൽകേണ്ട 12 ശതമാനവും തൊഴിൽദാതാവ് നൽകേണ്ട 12 ശതമാനവും ആണ് രണ്ടു വർഷക്കാലയളവിലേയ്ക്ക് കേന്ദ്രം ലഭ്യമാക്കുക.
iii. ആയിരത്തിലേറെ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പുതുതായി ജോലിക്ക് എത്തുന്നവരുടെ 12 ശതമാനം ഇ പി എഫ് ഒ വിഹിതം രണ്ടു വർഷത്തേക്ക് കേന്ദ്രം നൽകുന്നതാണ്.
iv. 2020 ഒക്ടോബർ 1 ന് മുന്‍പ് ഇ പി എഫ് ഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യാത്തതും പ്രതിമാസം 15,000 രൂപയിൽ താഴെ വേതനം വാങ്ങുന്നതും 2020 ഒക്ടോബർ 1 ന് മുൻപായി യൂണിവേഴ്സൽ അക്കൗണ്ട് നമ്പരോ ഇ പി എഫ് ഒ മെമ്പർ അക്കൗണ്ട് നമ്പരോ ഇല്ലാത്തതുമായ തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
v. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ഉള്ളതും 15000 രൂപയിൽ താഴെ പ്രതിമാസം വേതനം വാങ്ങുന്നതും കോവിഡ് മഹാമാരി കാലത്ത് 2020 മാർച്ച് 1 മുതൽ 2020 സെപ്റ്റംബർ 30 വരെ ജോലി നഷ്ടപ്പെട്ടതും 2020 സെപ്റ്റംബർ 30 വരെ ഇപിഎഫ് ഒ യ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലിക്ക് കയറാത്തതുമായ എല്ലാ ഇപിഎഫ്ഒ അംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
vi. ഗുണഭോക്താക്കളുടെ ആധാർ ബന്ധിത അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് വിനിമയത്തിലൂടെ ഇപിഎഫ്ഒ തുക നൽകുന്നതാണ്.
vii.പദ്ധതിക്കായി ഇപിഎഫ്ഒ ഒരു പ്രത്യേക സോഫ്റ്റ് വെയറിനും, സുതാര്യവും ഉത്തരവാദിത്വ പൂർണമായ നടപടിക്രമങ്ങൾക്കും രൂപം നൽകുന്നതാണ്.
viii. ABRY യുടെ ഗുണം ലഭിക്കുന്ന വ്യക്തികൾക്ക് ഇപിഎഫ്ഒ നൽകുന്ന മറ്റൊരു വിധ പദ്ധതിയുടെയും പ്രയോജനം ലഭിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായി ഇപിഎഫ് ഒ സത്വര നടപടികൾ സ്വീകരിക്കുന്നതാണ്.
***
(Release ID: 1679408)
Visitor Counter : 387
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada