ഷിപ്പിങ് മന്ത്രാലയം
തുറമുഖ–ഷിപ്പിംഗ്–ജലപാത മന്ത്രാലയം ഒഴുകുന്ന നിര്‍മ്മിതികളുടെ സാങ്കേതിക ഘടന സംബന്ധിച്ചുള്ള കരട് മാർഗനിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി പുറപ്പെടുവിച്ചു
प्रविष्टि तिथि:
07 DEC 2020 2:34PM by PIB Thiruvananthpuram
തുറമുഖ– ഷിപ്പിംഗ്–ജലപാത മന്ത്രാലയം ഒഴുകുന്ന (ഫ്ലോട്ടിംഗ്) നിര്‍മ്മിതികളുടെ സാങ്കേതിക പ്രത്യേകത സംബന്ധിച്ചുള്ള കരട് മാർഗനിർദേശങ്ങൾ സമാഹരിച്ചിട്ടുണ്ട്. തീരമേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള ഫ്ലോട്ടിംഗ് സൗകര്യങ്ങൾ സ്ഥാപിക്കാനും വിന്യസിക്കാനുമുള്ള ആശയം പൊതുജനങ്ങളുടെ കൂടിയാലോചനയ്ക്കായി പുറത്തിറക്കി.
ഫ്ലോട്ടിംഗ് ജെട്ടികൾ ചെലവ് കുറഞ്ഞ പരിഹാരമാർഗമാണ്. 24 മാസത്തോളമെടുക്കുന്ന പരമ്പരാഗത നിർമാണങ്ങളെ അപേക്ഷിച്ച് 6-8 മാസത്തിനുള്ളിൽ ഫ്ലോട്ടിംഗ് ജെട്ടികൾ നിർമ്മിക്കാൻ കഴിയും. തുറമുഖം പുനർനിർമിക്കുമ്പോൾ ഇവയുടെ പാരിസ്ഥിതിക ആഘാതം വളരെ കുറവായിരിക്കും.
പൊതുജനങ്ങളിൽ നിന്ന് മറുപടികളും നിർദ്ദേശങ്ങളും തേടുന്നതിനായി കരട് മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതിക ആവശ്യകതാപട്ടികയും (എസ്‌ഒടിആർ) പുറപ്പെടുവിച്ചു. കരട് മാർഗ്ഗനിർദ്ദേശം താഴെയുള്ള ലിങ്കിൽ ലഭിക്കും: http://shipmin.gov.in/sites/default/files/proforma_guidelines.pdf നിർദ്ദേശങ്ങൾ 2020 ഡിസംബര്‍ 11നകം sagar.mala[at]nic[dot]in ലേക്ക് അയക്കാവുന്നതാണ്.
****
(रिलीज़ आईडी: 1678872)
आगंतुक पटल : 292