പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് 2020നെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

Posted On: 07 DEC 2020 3:00PM by PIB Thiruvananthpuram

വെര്‍ച്ച്വല്‍ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് (ഐ.എം.സി) 2020ല്‍ ഡിസംബര്‍ 08 രാവിലെ 8.45ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടന അഭിസംബോധന നടത്തും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേഷന്‍സ് ഓഫ് ഇന്ത്യ (സി.ഒ.എ.ഐ)യും സംയുക്തമായാണ് ഐ.എം.സി 2020 സംഘടിപ്പിക്കുന്നത്. 2020 ഡിസംബര്‍ 8 മുതല്‍ 10 വരെയായിരിക്കും ഇത് നടക്കുക.

 

ഐ.എം.സി 2020നെക്കുറിച്ച്

''ഉൾക്കൊള്ളുന്ന നവീകരണം- സമര്‍ത്ഥവും സുരക്ഷിതവും, സുസ്ഥിരവും'' എന്നതാണ് ഐ.എം.സി 2020യുടെ ആശയം. 'ആത്മനിര്‍ഭര്‍ഭാരത്, ഡിജിറ്റല്‍ സംശ്ലേഷണത, സുസ്ഥിര വികസനം, സംരംഭകത്വവും നൂതനാശയവും' എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെ സംയോജിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദേശത്തുനിന്നും പ്രാദേശികമായും നിക്ഷേപങ്ങള്‍ കൊണ്ടുവരിക, ടെലികോമിലേയും ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകളിലും ഗവേഷണ വികസനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

 

വിവിധ മന്ത്രാലയങ്ങള്‍, ടെലികോം സി.ഇ.ഒമാര്‍, ആഗോള സി.ഇ.ഒമാര്‍, 5ജി, നിര്‍മ്മിത ബുദ്ധി (എ.ഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡാറ്റാ അനാലിറ്റിക്‌സ്, ക്ലൗഡ് ആൻ്റ് എഡ്ജ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സുരക്ഷ, സ്മാര്‍ട്ട് സിറ്റികള്‍, ഓട്ടോമേഷന്‍ എന്നിവയിലെ യിലെ ഡൊമൈന്‍ വിദഗ്ധന്മാരും ഐ.എം.സി 2020ല്‍ പങ്കെടുക്കും. 

 

***



(Release ID: 1678834) Visitor Counter : 244