സാംസ്‌കാരിക മന്ത്രാലയം

ബുദ്ധമത  പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ SCO ഓൺലൈൻ  അന്താരാഷ്ട്ര പ്രദർശനത്തിന് ഇന്ന് തുടക്കമായി

Posted On: 30 NOV 2020 4:35PM by PIB Thiruvananthpuram

 

ബുദ്ധമത  പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ SCO ഓൺലൈൻ അന്താരാഷ്ട്ര പ്രദർശനം ഇന്ത്യൻ ഉപരാഷ്ട്രപതിയും SCO ഭരണനേതൃത്വ സമിതി 2020 അധ്യക്ഷനുമായ ശ്രീ എം വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന SCO  ഭരണനേതൃത്വ സമിതി പത്തൊമ്പതാം ഓൺലൈൻ യോഗത്തിനിടെയാണ് ഉപരാഷ്ട്രപതി പ്രദർശനത്തിന് തുടക്കം കുറിച്ചത്.

ന്യൂഡൽഹി ആസ്ഥാനമായ ദേശീയ മ്യൂസിയത്തിന്റെ  നേതൃത്വത്തിലാണ് ഈ അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. SCO അംഗരാഷ്ട്രങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന  പ്രദർശനത്തിൽ പുത്തൻ സാങ്കേതികവിദ്യകളും അണിനിരക്കുന്നു

https://nmvirtual.in/ എന്ന വിലാസത്തിൽ പ്രദർശനം കാണാവുന്നതാണ്


 ഷാങ്ഹായ്  അംഗ രാഷ്ട്രങ്ങളിലെ വിവിധ മ്യൂസിയമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബുദ്ധ കരകൗശല  വസ്തുക്കൾ, ഒറ്റ സംവിധാനത്തിലൂടെ കാണാൻ സന്ദർശകർക്ക് ഇതിലൂടെ  സാധിക്കും.

****(Release ID: 1677170) Visitor Counter : 189