ശാസ്ത്ര സാങ്കേതിക മന്ത്രാലയം

അക്കാദമിക വ്യവസായ ഉഭയകക്ഷി ബന്ധവും, ഗവൺമെന്റ് സഹകരണവും മെച്ചപ്പെടുത്തുന്നതിലൂടെ, നൂതനാശയങ്ങൾക്കും വ്യവസായ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കുമുള്ള ഉത്തേജകമാണ് GITA എന്ന് കേന്ദ്ര മന്ത്രി ഡോ. ഹർഷവർദ്ധൻ

Posted On: 28 NOV 2020 2:59PM by PIB Thiruvananthpuram

നൂതന ആശയങ്ങൾക്കും വ്യവസായ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും ഉള്ള ഉത്തേജകമായി ഗ്ലോബൽ ഇന്നവേഷൻ ആൻഡ് ടെക്നോളജി അലയൻസ് - GITA പ്രവർത്തിക്കുന്നതെങ്ങനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി. അക്കാദമിക, വ്യവസായ ഉഭയകക്ഷി ബന്ധവും ഗവൺമെന്റ് സഹകരണവും വർധിപ്പിക്കുന്നതിലൂടെയാണ് GITA ഇത് സാധ്യമാക്കുന്നതെന്ന് GITA യുടെ ഒൻപതാമത് സ്ഥാപക ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ മന്ത്രി വ്യക്തമാക്കി.

 

ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാണിജ്യവൽകൃത ഉല്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിലൂടെയും, ഗവൺമെന്റിന്റെ സ്വാശ്രയ രാഷ്ട്രം എന്ന ദർശനത്തിന് GITA ആവശ്യമായ പിന്തുണ നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ടെക്നോളജി ഡെവലപ്മെന്റ് ബോർഡും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും തമ്മിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ്, ഗ്ലോബൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി. GITA യുടെ ഒന്പതാമത് സ്ഥാപക ദിനാഘോഷ പരിപാടിയിൽ വിവിധമേഖലകളിലെ തൽപരകക്ഷികൾ ആശയങ്ങൾ കൈമാറി.

 

http://static.pib.gov.in/WriteReadData/userfiles/image/image003L1QD.jpg

http://static.pib.gov.in/WriteReadData/userfiles/image/image0042A3F.jpg

 

***



(Release ID: 1676794) Visitor Counter : 225