പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുനചംക്രമണ ഊര്‍ജ്ജ നിക്ഷേപ സമ്മേളനം 2020 ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 26 NOV 2020 6:38PM by PIB Thiruvananthpuram

മൂന്നാമത് ആഗോള പുനചംക്രമണ ഊര്‍ജ്ജ നിക്ഷേപ സമ്മേളനവും പ്രദര്‍ശനവും (ആര്‍ഇ- ഇന്‍വെസ്റ്റ് 2020) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ ഉദ്ഘാടനം ചെയ്തു.  നവ- പുനചംക്രമണ ഊര്‍ജ്ജ മന്ത്രാലയമാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.  നവീകരണം സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തിന് എന്നതാണ് ഇന്‍വെസ്റ്റ് 2020 ഉച്ചകോടിയുടെ പ്രമേയം.
 

പുനചംക്രമണ ഊര്‍ജ്ജ മേഖലയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് മെഗാവാട്ടില്‍ നിന്ന് ജിഗാവാട്ടിലേയ്ക്ക് ഉത്പാദന ശേഷി വളര്‍ന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.  മുമ്പു നടന്ന രണ്ട് ഉച്ചകോടികളിലും ചര്‍ച്ച ചെയ്ത  ഒരു സൂര്യന്‍ ഒരു ലോകം ഒരു ഗ്രിഡ് എന്ന സങ്കല്പം യാഥാര്‍ത്ഥ്യമായി വരികയാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 

സമാനതകളില്ലാത്ത ഒരു പാതയിലൂടെയാണ് കഴിഞ്ഞ ആരു വര്‍ഷമായി ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുനചംക്രമണ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയില്‍ നാലാമതാണ് ഇന്ത്യ. മാത്രവുമല്ല എല്ലാ വന്‍ രാജ്യങ്ങൾക്കുമൊപ്പം അതിവേഗത്തിലാണ് ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച. ഇന്ത്യയുടെ ഇപ്പോഴത്തെ പുനചംക്രമണ ഊര്‍ജ്ജ ഉത്പാദന ശേഷി 136 ജിഗാവാട്ടാണ്. ഇത് നമ്മുടെ മൊത്തം ശേഷിയുടെ 36 ശതമാനമാണ്.
 

കഴിഞ്ഞ 2017 മുതല്‍ ഇന്ത്യയുടെ പുനചംക്രമണ ഊര്‍ജ്ജ ഉത്പാദന ശേഷി,  കല്‍ക്കരി അധിഷ്ഠിത താപ ഊര്‍ജ്ജ ഉത്പാദന ശേഷിയെ മറികടന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയുടെ സ്ഥാപിത പുനചംക്രമണ  ഊര്‍ജ്ജ ശേഷി  രണ്ടര ഇരട്ടിയായിട്ടുണ്ട് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
 

ഇലക്ടോണിക് നിര്‍മ്മാണ മേഖലയിലെ നിര്‍വഹണാധിഷ്ടിത പ്രോത്സാഹനങ്ങള്‍ വിജയിച്ചതോടെ മികച്ച കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ ഘടകങ്ങള്‍ക്കും അത്തരം പ്രോത്സാഹനങ്ങള്‍  നല്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ദശകത്തിലേയ്ക്ക് പുന ചംക്രമണ ഊര്‍ജ്ജ വിനിയോഗത്തിനുള്ള ബൃഹദ്  പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുള്ളതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതു വഴി പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ ലഭിക്കുന്ന നിലയിലേയ്ക്ക് രാജ്യത്തെ വ്യവസായങ്ങള്‍  പുരോഗമിക്കാന്‍ സാധ്യത ഉണ്ട് എന്നും പ്രധാന മന്ത്രി  ശ്രീ മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പുനചംക്രമണ ഊര്‍ജ്ജ യാത്രയില്‍ പങ്കുചേരാന്‍  നിക്ഷേപകരെയും വ്യവസായികളെയും അദ്ദേഹം ക്ഷണിച്ചു.

 

***


(रिलीज़ आईडी: 1676235) आगंतुक पटल : 305
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada