വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികൾ, പരിപാടികൾ എന്നിവ അവലോകനം ചെയ്യാനുള്ള ഉന്നതതല യോഗത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആധ്യക്ഷ്യം വഹിച്ചു
Posted On:
26 NOV 2020 2:55PM by PIB Thiruvananthpuram
വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പരിപാടികൾ എന്നിവയുടെ പുരോഗതി വിലയിരുത്തുന്ന ഉന്നതതല യോഗത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാങ്ക് ഇന്ന് ആധ്യക്ഷം വഹിച്ചു. സെക്രട്ടറി ശ്രീ അമിത് ഖരെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
എല്ലാത്തരം സ്കോളർഷിപ്പുകളും മറ്റു ധനസഹായങ്ങളും കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ യുജിസിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഒരു ഹെൽപ്പ് ലൈൻ സേവനത്തിനു തുടക്കം കുറിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാർത്ഥി സമൂഹം നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളും ഉടനടി പരിഹരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നൽകി.
എൻജിനീയറിങ് കോഴ്സുകളിൽ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസം, മാതൃഭാഷയിൽ ലഭ്യമാക്കുന്നതിന് അടുത്ത അധ്യയന വർഷം മുതൽ തുടക്കമാകും. ഇതിനായി ഏതാനും ഐഐടി കളെയും NIT കളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
നിലവിലെ സാഹചര്യം പരിഗണിച്ചശേഷം മത്സര പരീക്ഷകൾക്കുള്ള പാഠ്യപദ്ധതിക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസി രൂപം നൽകുമെന്നും തീരുമാനമായിട്ടുണ്ട്. അടുത്ത വർഷത്തെ പരീക്ഷകൾ എപ്പോൾ, എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽനിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേക പ്രചരണ പരിപാടിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ രൂപം നൽകാനും യോഗത്തിൽ തീരുമാനമായി.
***
(Release ID: 1676082)
Visitor Counter : 265