പ്രധാനമന്ത്രിയുടെ ഓഫീസ്‌

എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 26 NOV 2020 2:58PM by PIB Thiruvananthpuram

ഗുജറാത്തിലെ കെവാദിയയിൽ  നടക്കുന്ന എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ്  കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസ് വഴി അഭിസംബോധന ചെയ്തു.
 ഗാന്ധിജിയുടെ പ്രചോദനവും സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിബദ്ധതയും ഓർക്കേണ്ട ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 2008 ൽ ഇതേ ദിവസം, മുംബൈ ഭീകരാക്രമണത്തിൽ ഇരകളായവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സുരക്ഷാസേനയിലെ  വീരമൃത്യുവരിച്ചവർക്ക്  അദ്ദേഹം ആദരാഞ്ജലികളർപ്പിച്ചു.

 1970കളിലെ അടിയന്തരാവസ്ഥയെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, അത് അധികാര വിഭജനത്തിന്റെ  മാന്യതയ്ക്ക് എതിരായിരുന്നു  എന്നും, അതിനുള്ള ഉത്തരം   ഭരണഘടനയിൽ തന്നെ ഉണ്ടെന്നും വ്യക്തമാക്കി.  അധികാര വിഭജനത്തെ പറ്റി ഭരണഘടനയിൽ  വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധി കാലയളവിൽ നമ്മുടെ ഭരണഘടനയുടെ ശക്തി നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനം പൂർവസ്ഥിതി പ്രാപിച്ചതും, കൊറോണ മഹാമാരിക്കെതിരായ പ്രതികരണവും അത് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തിന് ശമ്പളത്തിന്റെ  ഒരുഭാഗം  നൽകുകയുംസമീപകാലത്ത് നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത  പാർലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്തരവാദിത്വത്തിന്റെ  പ്രാധാന്യത്തെപ്പറ്റി,  എടുത്ത് പറഞ്ഞ് അദ്ദേഹം ഉത്തരവാദിത്തങ്ങളെ അവകാശം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയുടെ സ്രോതസ്സായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

 ഭരണഘടനയുടെ മൂല്യങ്ങൾക്ക്  കൂടുതൽ പ്രചാരണം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡിജിറ്റൽ സുരക്ഷയ്ക്ക് നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (know your customer ) അഥവാ കെ.വൈ.സി പ്രധാന പങ്കുവഹിക്കുന്നത് പോലെ, ഭരണഘടനയുടെ  സംരക്ഷണ കവചം ലഭിക്കുന്നതിനായി,നിങ്ങളുടെ ഭരണഘടനയെ അറിയുക (know your constitution )എന്ന കെ.വൈ.സി പ്രാധാന്യമർഹിക്കുന്നതായി  ശ്രീ മോദി പറഞ്ഞു. നമ്മുടെ നിയമങ്ങളുടെ ഭാഷ ലളിതവും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഉള്ളതും ആയാൽ മാത്രമേ എല്ലാ നിയമങ്ങളോടും സാധാരണക്കാർക്ക് നേരിട്ട് ബന്ധം ഉണ്ടാവുകയുള്ളുവെന്ന്  അദ്ദേഹം പറഞ്ഞു.

 ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തിൽ കൂടുതൽ ചർച്ചകൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ലോക്സഭ, നിയമസഭ, തദ്ദേശ ഭരണകൂടങ്ങൾ തുടങ്ങി എല്ലാ തലത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

 

***



(Release ID: 1676073) Visitor Counter : 152