റെയില്‍വേ മന്ത്രാലയം
ഇന്ത്യൻ റെയിൽവേയിൽ ഡിജിറ്റൈസ് ചെയ്ത ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിച്ചു
Posted On:
26 NOV 2020 1:45PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേയിൽ, പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്.ആർ.എം.എസ്.) ആരംഭിച്ചു. എച്ച്.ആർ.എം.എസിന്റെ വിവിധ മൊഡ്യൂളുകൾ, റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ വിനോദ് കുമാർ യാദവ്, വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിച്ചു:
> ഡാറ്റാ കൈമാറ്റം സംബന്ധിച്ച ആശയവിനിമയങ്ങൾ ഉൾപ്പെടെ എച്ച്.ആർ.എം.എസിന്റെ വിവിധ മൊഡ്യൂളുകളുമായി സംവദിക്കാൻ, എംപ്ലോയി സെൽഫ് സർവീസ് മൊഡ്യൂൾ, റെയിൽവേ ജീവനക്കാരെ പ്രാപ്‌തമാക്കുന്നു.
> പ്രൊവിഡന്റ് ഫണ്ട് അഡ്വാൻസ് മൊഡ്യൂൾ, റെയിൽവേ ജീവനക്കാരെ അവരുടെ പി.എഫ്. ബാലൻസ് പരിശോധിക്കാനും, പി.എഫ്. അഡ്വാൻസിന് ഓൺലൈനായി അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു.
> സെറ്റിൽമെന്റ് മൊഡ്യൂൾ വിരമിക്കുന്ന ജീവനക്കാരുടെ മുഴുവൻ സെറ്റിൽമെന്റ് പ്രക്രിയയും ഡിജിറ്റൈസ് ചെയ്യുന്നു.
റെയിൽവേ ജീവനക്കാരുടെ എല്ലാ അടിസ്ഥാന വിവരങ്ങളും സൂക്ഷിക്കുന്ന എംപ്ലോയി മാസ്റ്റർ മൊഡ്യൂൾ, സേവന റെക്കോർഡുകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന ഇലക്ട്രോണിക് സർവീസ് റെക്കോർഡ് മൊഡ്യൂൾ, തുടങ്ങിയവഇന്ത്യൻ റെയിൽവേ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. 12 ലക്ഷത്തിലധികം വരുന്ന ഗസറ്റഡ് ഇതര ജീവനക്കാരുടെ ഡിജിറ്റൈസ് ചെയ്ത വാർഷിക പ്രകടന വിലയിരുത്തൽ പ്രക്രിയ, എ.പി.എ.ആർ. മൊഡ്യൂൾ വഴി നിർവ്വഹിക്കും. കടലാസ് പാസുകൾക്ക് പകരമുള്ള ഇലക്ട്രോണിക് പാസ് മൊഡ്യൂൾ, ഓഫീസ് ഉത്തരവുകൾ നൽകുന്നതിനും ജീവനക്കാരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഉദ്ദേശിച്ചുള്ള ഓഫീസ് ഓർഡർ മൊഡ്യൂൾ എന്നിവയും എച്ച്.ആർ.എം.എസിന്റെ ഭാഗമാണ്.
****
(Release ID: 1676061)
Visitor Counter : 293