പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19 നെപ്പറ്റി മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ ഉപസംഹാര പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
24 NOV 2020 6:54PM by PIB Thiruvananthpuram
സമയം എടുത്തുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ വലിയ ഗൗരവത്തോടെ അവതരിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍ക്ക് ആദ്യമായി ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തട്ടെ. എന്നാല്‍ ഇത് എന്റെ അഭ്യര്‍ത്ഥനയാണ്. നടന്ന എല്ലാ ചര്‍ച്ചകളിലും എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; നമുക്ക് ലോകത്തിന്റെ പരിചയവുമുണ്ട് എന്നാലും മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ പ്രത്യേക പരിചയങ്ങളുണ്ടാകും.
നിങ്ങള്‍ ഉയര്‍ത്തിയത് ചില സുപ്രധാനമായ പ്രശ്‌നങ്ങളാണ്, അതുകൊണ്ട് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം രേഖാമൂലം ലഭ്യമാക്കണമെന്നത് നിങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥനയാണ്. അങ്ങനെ ലഭിച്ചാല്‍ അതിനുള്ള ഞങ്ങളുടെ തന്ത്രങ്ങള്‍ എത്രയും വേഗം തയാറാക്കാന്‍ ഞങ്ങള്‍ക്ക് അത് സൗകര്യമാകും. ഇത് ആരിലും നിര്‍ബന്ധിച്ച് ഏല്‍പ്പിക്കാനുമാവില്ല. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിക്കാഴ്ച നടത്താതെ ഇന്ത്യാഗവണ്‍മെന്റ് മാത്രം ഒരു തീരുമാനം എടുക്കുകയെന്നതും കഴിയില്ല.
കൊറോണാ രോഗവുമായി ബന്ധപ്പെട്ട പ്രസന്റേഷനുകളില്‍ നിരവധി വിവരങ്ങള്‍ ഉയര്‍ന്നുവന്നു. സ്ഥിതിഗതികള്‍ ചെറിയതോതില്‍ വഷളായിരിക്കുന്ന ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് നേരത്തെ ഞാന്‍ സംസാരിച്ചിരുന്നു. പ്രതിരോധകുത്തിവയ്പ്പിനെ സംബന്ധിച്ചാണെങ്കില്‍ അതിന്റെ സ്ഥിതിയെക്കുറിച്ചും പ്രതിരോധകുത്തിവയ്പ്പിന്റെ വിതരണം സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നമ്മള്‍ സംവിധാനത്തിന്റെ ഭാഗമായതുകൊണ്ട് നമ്മള്‍ ആധികാരികതയോടെയാണ് മുന്നോട്ടുപോകേണ്ടത്.
രോഗമുക്തി നിരക്കും മരണനിരക്കുമായി ബന്ധപ്പെട്ടാണെങ്കില്‍ ലോകത്തെ മിക്കവാറും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മികച്ച സ്ഥാനമാണ് ഇന്ത്യയുടേത്. നമ്മുടെ മൂര്‍ത്തമായ പ്രയത്‌നം കൊണ്ട് പരിശോധനമുതല്‍ ചികിത്സവരെയുള്ള ബൃഹത്തായ ഒരു ശൃംഖല രാജ്യത്തുണ്ടായിട്ടുണ്ട്.
പി.എം. കെയേഴ്‌സിലൂടെ ഓക്‌സിജനൂം വെന്റിലേറ്ററും വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുമുണ്ട്. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളേയും ജില്ലാ ആശുപത്രികളേയൂം ഓക്‌സിജന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് സ്വാശ്രയമാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് 160 ലധികം ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രക്രിയകള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പി.എം. കെയേഴ്‌സ് ഫണ്ടിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ആശുപത്രികളില്‍ ആയിരക്കണക്കിന് വെന്റിലേറ്ററുകള്‍ ഉറപ്പാക്കിയിട്ടുമുണ്ട്. പി.എം. കെയേഴ്‌സ് ഫണ്ടില്‍ നിന്നും ഇതിനകം തന്നെ വെന്റിലേറ്ററുകള്‍ക്കായി 2000 കോടി രൂപ അനുവദിക്കുകയും ചെയ്തുകഴിഞ്ഞു.
സുഹൃത്തുക്കളെ,
കൊറോണ പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ എട്ടു പത്തുമാസത്തെ പരിചയങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യത്തിനുള്ള വിവരങ്ങള്‍ രാജ്യത്തിനുണ്ട്. കൊറോണയെ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ പരിചയവുമുണ്ട്. ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുമ്പോള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി എങ്ങനെയാണ് ജനങ്ങളും സമൂഹവും പ്രതികരിച്ചതെന്നും നമ്മള്‍ മനസിലാക്കണമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. കൊറോണാ കാലത്തെ ഇന്ത്യയിലെ ജനങ്ങളുടെ പെരുമാറ്റം വിവിധഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വൈരുദ്ധ്യം നിറഞ്ഞതായിരുന്നു.
ആദ്യഘട്ടത്തില്‍ അതിഭയങ്കരമായ പേടിയായിരുന്നു; എല്ലാവരും പരിഭ്രാന്തിയിലായിരുന്നു അതിനനുസരിച്ചായിരുന്നു അവര്‍ പ്രതികരിച്ചിരുന്നത്. പ്രാരംഭഘട്ടത്തില്‍ ആത്മഹത്യയുടെ സംഭവങ്ങളുമുണ്ടായിരുന്നു.
പിന്നീട് പതുക്കെ രണ്ടാംഘട്ടം എത്തിച്ചേര്‍ന്നു.
രണ്ടാംഘട്ടത്തില്‍ അപ്പോഴും മഥിച്ചിരുന്ന ഭയത്തോടെ ജനങ്ങള്‍ മറ്റുള്ളവരെ സംശയത്തോടെ നോക്കികണ്ടിരുന്നു. കൊറോണയുള്ള ആരെങ്കിലുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് വലിയ ഗുരുതരമായ കാര്യമാണെന്നും അതുകൊണ്ട് അവരില്‍ നിന്നും അകലം പാലിക്കണമെന്നും അവര്‍ക്ക് തോന്നിയിരുന്നു. ഒരുതരത്തില്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഒരു അനിഷ്ടം നിലനിന്നിരുന്നു. രോഗംമൂലം ജനങ്ങള്‍ സമുഹത്തില്‍ നിന്നുള്ള ബഹിഷ്‌ക്കരണം ഭയന്നു. ഇത് കൊറോണയ്ക്ക് ശേഷവും നിരവധി ആളുകള്‍ രോഗം ഒളിപ്പിക്കുന്നതിന് കാരണമായി.
പിന്നീട് മൂന്നാംഘട്ടം എത്തി, അപ്പോള്‍ ജനങ്ങള്‍ വളരെ ശ്രദ്ധാലുക്കളാകാന്‍ തുടങ്ങി. അവര്‍ അതിനെ അംഗീകരിക്കുകയും അവര്‍ക്ക് കൊറോണയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയും, ഐസലോഷനിലോ, ക്വാറന്റെീനിലോ അവര്‍ പോകുകയും മറ്റുള്ളവരോട് അത് പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരുതരത്തില്‍ ജനങ്ങള്‍ തന്നെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ആരംഭിച്ചു.
മൂന്നാംഘട്ടത്തിന് ശേഷം നമ്മള്‍ ഇപ്പോള്‍ നാലാം ഘട്ടത്തിലാണ്. രോഗമുക്തി നിരക്ക് മെച്ചപ്പെട്ടപ്പോള്‍, ഈ വൈറസ് വലിയ ഹാനിയൊന്നും വരുത്തില്ലെന്നും അത് ദുര്‍ബലമായെന്നും ജനങ്ങള്‍ മനസിലാക്കി, അതുകൊണ്ടുതന്നെ എല്ലായിടത്തും അശ്രദ്ധയുമുണ്ട്. അതുകൊണ്ടുതന്നെ ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഇതിന് പ്രതിരോധകുത്തിവയ്‌പ്പോ, മരുന്നുകളോ ഇല്ലായെന്നും അതുകൊണ്ട്അലംഭാവം പാടില്ലെന്നും ഞാന്‍ എല്ലാവരോടും പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു.
നാലാംഘട്ടത്തില്‍ കൊറോണയുടെ ഗൗരവത്തെക്കുറിച്ച് നമുക്ക് ജനങ്ങളെ പുനര്‍ സംവേദനക്ഷമരാക്കണം. പ്രതിരോധകുത്തിവയ്പ്പിന് ആളുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് കൊറോണയില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഏത് സാഹചര്യത്തിലും വേണ്ട കരുതലിനെ നാം നിരാശപ്പെടുത്താന്‍ പാടില്ല. അതേ,ആദ്യഘട്ടത്തില്‍ നമ്മള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു, എന്തെന്നാല്‍ നമുക്ക് ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു ജനങ്ങളെ ബോധവാന്മാരാക്കുകയും വേണമായിരുന്നു. നമുക്ക് ഇപ്പോള്‍ തയാറെടുപ്പുള്ള ഒരു ടീമുണ്ട്, ജനങ്ങളും തയാറാണ്. അവര്‍ നിയന്ത്രണം പാലിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ മെച്ചപ്പെടും.
സുഹൃത്തുക്കളെ,
രോഗം കുറഞ്ഞുവന്നിരുന്ന രാജ്യങ്ങളില്‍ വീണ്ടും രോഗബാധയുടെ കുതിപ്പിന് വീണ്ടും നാം സാക്ഷ്യം വഹിക്കുകയാണെന്നതാണ് ചാര്‍ട്ടുകള്‍ കാട്ടുന്നത്. അതുപോലെ നമ്മുടെ ചില സംസ്ഥാനങ്ങളിലെ പ്രവണതകളും സങ്കടകരമാണ്. അതുകൊണ്ട് രോഗം പടരുന്നത് തടയുന്നതിനുള്ള പരിശ്രമങ്ങള്‍ നമ്മള്‍ ശക്തമാക്കേണ്ടതുണ്ട്. അതുകൊണ്ട് പരിശോധന, നിര്‍ണ്ണയം, സമ്പര്‍ക്ക രൂപരേഖ തയാറാക്കല്‍ വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള എന്ത് കുറവുകളും പരിഹരിക്കുകയെന്നതിനൊക്കെ നാം ഏറ്റവും വലിയ മുന്‍ഗണന നല്‍കണം. പോസിറ്റിവിറ്റി നിരക്ക് 5% പരിധിക്കുള്ളില്‍ കൊണ്ടുവരണം.
രണ്ടാമതായി, ആര്‍.ടി. പി.സി.ആറിന്റെ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് നമുക്കെല്ലാം തോന്നിയിട്ടുണ്ട്. വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന രോഗികള്‍ക്ക് മികച്ച നിരീക്ഷണം ഉണ്ടാകണം. സാമൂഹിക, ഗ്രാമീണ തലത്തിലെ ആരോഗ്യകേന്ദ്രങ്ങളെ നമുക്ക് കൂടുതല്‍ സജ്ജമാക്കണം. ഗ്രാമങ്ങള്‍ക്ക് സമീപം ശരിയായ പശ്ചാത്തല സൗകര്യവും ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണവും ഉണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണം.
മരണനിരക്ക് ഒരു ശതമാനത്തിനും താഴെയാക്കുകയെന്നതായിരിക്കും നമ്മുടെ ലക്ഷ്യം. മറ്റൊരു പ്രധാനപ്പെട്ടകാര്യം ബോധവല്‍ക്കരണപരിപാടികളില്‍ ഒരു കുറവും ഉണ്ടാകാന്‍ പാടില്ല. കൊറോണയെ തടയുന്നതിന് ആവശ്യം വേണ്ട അനിവാര്യമായ സന്ദേശങ്ങള്‍ സമുഹത്തിനെ അറിയിക്കണം.
സുഹൃത്തുക്കളെ,
ദേശീയ അന്തര്‍ദേശിയ തലത്തില്‍ കൊറോണാ വാക്‌സിന്‍ സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച് നിങ്ങള്‍ ശരിക്കും ബോധവാന്മാരായിരിക്കും. പ്രസന്റേഷനിലൂടെ നിങ്ങളോട് വിശദീകരിച്ചതുപോലെ പ്രതിരോധ കുത്തിവയ്പ്പിനുള്ള ഗവേഷണങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിലും ലോകത്തിലും അവസാനഘട്ടത്തിലാണ്. ഓരോ പുരോഗതിയേയും ഇന്ത്യാ ഗവണ്‍മെന്റ് വളരെ സൂക്ഷമമായി നിരീക്ഷിക്കുകയും എല്ലാവരുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാലും നമുക്ക് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല, എന്തെന്നാല്‍, ആരാണോ ഇത് വികസിപ്പിക്കുന്നത്, കോര്‍പ്പറേറ്റ് ലോകത്ത് വലിയ ഒരു മത്സരം ഉണ്ടാകും. രാജ്യങ്ങളുടെ നയതന്ത്ര താല്‍പര്യങ്ങളും ഉണ്ടാകും. നമുക്ക് ലോകാരോഗ്യ സംഘനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുമുണ്ട്, അതുകൊണ്ട് നമുക്ക് ആഗോള പശ്ചാത്തലത്തിലേ നീങ്ങാനാകൂ. ഇന്ത്യയില്‍ വികസിപ്പിക്കുന്നവരുമായും ഉല്‍പ്പാദകരുമായും നമ്മള്‍ ബന്ധപ്പെടുന്നുണ്ട്.
സുഹൃത്തുക്കളെ,
തുടക്കം മുതല്‍ തന്നെ കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ ദേശവാസികളുടെ ജീവിതം രക്ഷിക്കുന്നതിനാണ് നമ്മള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയത്. പ്രതിരോധകുത്തിവയ്പ്പ് വന്നു കഴിഞ്ഞാല്‍ നമ്മുടെ മുന്‍ഗണന കൊറോണാ പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരിലും എത്തിക്കുകയെന്നതിനായിരിക്കും, അതില്‍ ഒരു തര്‍ക്കവുമില്ല.
ഇത്രയും ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് എടുക്കല്‍, വളരെ സുഗമവും, ചിട്ടയായും സുസ്ഥിരമായും നടക്കുമെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്, എന്തെന്നാല്‍ ഇത് ഒരു ദീര്‍ഘകാല കാര്യമാണ്.
സുഹൃത്തുക്കളെ,
പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ളതുപോലുള്ള പരിചയം ലോകത്തെ മറ്റ് നിരവധി മഹത്തായ രാജ്യങ്ങള്‍ക്കില്ല. വേഗതയോടൊപ്പം തന്നെ സുരക്ഷിതത്വവും നമ്മെ സംബന്ധിച്ച് തുല്യ പ്രാധാന്യമുള്ളതാണ്. ഇന്ത്യ അതിന്റെ പൗരന്മാര്‍ക്ക് നല്‍കുന്ന ഏത് പ്രതിരോധകുത്തിവയ്പ്പും എല്ലാ ശാസ്ത്രീയമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ളതാണ്.
പ്രതിരോധകുത്തിവയ്പ്പിന്റെ വിതരണവുമായി ബന്ധപ്പെട്ടാണെങ്കില്‍, എല്ലാ സംസ്ഥാനങ്ങളോടൊപ്പമായിരിക്കും അത് ആസൂത്രണം ചെയ്യുന്നതും.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചപ്രകാരം പ്രതിരോധകുത്തിവയ്പ്പിന്റെ ആദ്യത്തെ ഗുണഭോക്താക്കള്‍ ആരാണെന്നുള്ളതു സംബന്ധിച്ചുള്ള രേഖാചിത്രം ഞങ്ങള്‍ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അന്തിമമായി എല്ലാ സംസ്ഥാനങ്ങളുടെയും നിര്‍ദ്ദേശങ്ങളോടെ തീരുമാനം എടുക്കേണ്ടത് വളരെ പ്രധാനമാണ്, എന്തെന്നാല്‍ ഇത് എങ്ങനെയാണ് അവരുടെ സംസ്ഥാനങ്ങളില്‍ ചെയ്യേണ്ടത്, എത്ര അധികം ശീതസംഭരണികള്‍ ആവശ്യമുണ്ട് എന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കായിരിക്കും നല്ലതുപോലെ അറിയുക.
എവിടെയാണ് അത് ആവശ്യമായി വരിക, എന്തൊക്കെയായിരിക്കണം അതിന്റെ സ്വഭാവം എത്തുപോലുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ചെയ്യണമെന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ആവശ്യമാണെങ്കില്‍ അധികവിതരണവും ഉറപ്പാക്കണം.
സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് നമ്മള്‍ വളരെ വേഗം തന്നെ സമഗ്രമായ ഒരു പദ്ധതിക്ക് അന്തിമരൂപം നല്‍കും.
കുറച്ചുനാളുകള്‍ക്ക് മുമ്പ് സംസ്ഥനതലത്തില്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും സംസ്ഥാന ജില്ലാതലങ്ങളില്‍ ദൗത്യസേനയും രൂപീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എത്രയും വേഗം ബ്ലോക്ക് തലത്തിലും സംവിധാനം സ്ഥാപിക്കണമെന്നും ആരെയെങ്കിലും അതിന്റെ ദൗത്യം ഏല്‍പ്പിക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊറോണയുമായി പോരാടുന്ന ഒരു സംവിധാനവും എത്രയൂം വേഗം നാം വികസിപ്പിക്കണം. ഇതാണ് എന്റെ അഭ്യര്‍ത്ഥന.
രണ്ട് ഇന്ത്യന്‍ ആഭ്യന്തര പ്രതിരോധ കുത്തിവയ്പ്പുകള്‍ മുന്‍പന്തിയിലുണ്ട്. എന്നാല്‍ ലോകത്തെ അങ്ങോളമിങ്ങോളമുള്ള മറ്റുള്ളവരുമായും സഹകരിച്ചും നമ്മുടെ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉണ്ടാക്കുന്ന കമ്പനികളും അതിന്റെ ഉല്‍പ്പാദനം സംബന്ധിച്ച് ഇന്ത്യയിലെ ആളുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണെങ്കില്‍ ഒരു മരുന്ന് 20 വര്‍ഷത്തേയ്ക്ക് ജനകീയമായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ 20 വര്‍ഷത്തേയ്ക്ക് ആ മരുന്ന് ഉപയോഗിക്കുമെന്ന് നമുക്ക് അറിയാം. എന്നാല്‍ 20 വര്‍ഷത്തിന് ശേഷവും ചില ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. ശാസ്ത്രീയ അളവുകോലുകളിലൂടെയാണ് യോഗ്യതയുടെ തീരുമാനം ഉണ്ടാകേണ്ടത്.
ഇന്ന് തമിഴ്‌നാടിന്റെയൂം പോണ്ടിച്ചേരിയുടെയൂം മുഖ്യമന്ത്രിമാരുമായി സംസാരിക്കാനുള്ള അവസരം എനിക്കുണ്ടായി. ആന്ധ്രാ മുഖ്യമന്ത്രിയെ രാവിലെ എനിക്ക് ടെലിഫോണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല. നമ്മുടെ കിഴക്കന്‍ തീരത്ത് ഒരു ചുഴലികാറ്റ് സജീവമാകുകയാണ്. അത് തമിഴ്‌നാട്,പോണ്ടിച്ചേരി, ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാ ടീമുകളും സജീവമാണ്, അവയെയൊക്കെ വിന്യസിപ്പിച്ചിട്ടുമുണ്ട്.
നിങ്ങള്‍ നിങ്ങളുടെ സമയം വിനിയോഗിച്ചതില്‍ ഞാന്‍ വീണ്ടും നിങ്ങളോട് നന്ദിയുള്ളവനാണ്. എന്നാല്‍ എത്രയൂം വേഗം നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് നല്‍കുകയെന്ന അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്.
നന്ദി!
***
(Release ID: 1675812)
Visitor Counter : 162
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada