മന്ത്രിസഭ

എൻ ഐ ഐ എഫ് ഡെബ്റ്റ്  പ്ലാറ്റ്ഫോമിൽ മൂലധന ഓഹരി ഉൾചേർക്കൽ നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

Posted On: 25 NOV 2020 3:30PM by PIB Thiruvananthpuram



എൻ ഐ ഐ എഫ് ഡെബ്റ്റ്  പ്ലാറ്റ്ഫോമിൽ ഗവൺമെന്റ് 6000 കോടി രൂപ മൂലധന ഓഹരി ഉൾചേർക്കൽ   നടത്തുന്നതിനുള്ള  ശുപാർശക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസീം ഇൻഫ്രാ സ്ട്രക്ച്ചർ ഫിനാൻസ് ലിമിറ്റഡ്,എൻ ഐ ഐ എഫ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡ് എന്നിവയടങ്ങുന്ന  നാഷണൽ ഇൻവെസ്റ്റ് മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്പോൺസർ ചെയ്യുന്നതാണ്, എൻ ഐ ഐ എഫ് ഡെബ്റ്റ് പ്ലാറ്റ്ഫോം.താഴെപ്പറയുന്ന ഉപാധികളോടെയാണ് അനുമതി:

1 .2020-2021 വർഷത്തിൽ 2,000 കോടി രൂപ മാത്രമേ  അനുവദിക്കൂ. കോവിഡ്  19 ന്റെ അസാധാരണ സാഹചര്യത്തിൽ, സാമ്പത്തിക ക്രയവിക്രയങ്ങൾ പരിമിതമായതിനാൽ, കടമെടുപ്പ് ആവശ്യമെങ്കിൽ മാത്രമേ, അനുവദിച്ച തുക വിതരണം ചെയ്യുകയുള്ളൂ.

2. ആഭ്യന്തര,ആഗോള പെൻഷൻ ഫണ്ടിൽ നിന്നും, ഗവൺമെന്റ് ഉടമസ്ഥതയിലുള്ള മറ്റ് നിക്ഷേപ ഫണ്ടുകളിൽ നിന്നുമുള്ള ഓഹരി  നിക്ഷേപം ഉപയോഗപ്പെടുത്തുന്നതിന് എൻ ഐ ഐ എഫ് ആവശ്യമായ നടപടികൾ സ്വീകരിക്കും.

 ആത്മ നിർഭർ ഭാരത് 3.0 പദ്ധതിയിലുൾപ്പെടുത്തി സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ,2020 നവംബർ 12ന് പ്രഖ്യാപിച്ച 12 ഇന പരിപാടികളിൽ ഒന്നാണിത്.

****


(Release ID: 1675719) Visitor Counter : 261