പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഗൂഢാലോചന തകര്‍ത്തതിന് പ്രധാനമന്ത്രി സുരക്ഷാസേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി
प्रविष्टि तिथि:
20 NOV 2020 4:11PM by PIB Thiruvananthpuram
ജമ്മു കാശ്മീരിലെ താഴേത്തട്ടിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജയ്ഷ്-എ-മുഹമ്മദിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ സേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി.
'' പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരവാദ സംഘടനയായ ജയ്ഷ്-എ മുഹമ്മദിന്റെ നാലു ഭീകരവാദികളെ നിര്‍വീര്യമാക്കുകയും വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തതിലൂടെ വലിയ രീതിയിൽ വിനാശം വിതയ്ക്കാനുള്ള ശ്രമം ഒരിക്കല്‍ കൂടി തകര്‍ത്തുവെന്നതാണ് സൂചിപ്പിക്കുന്നത്'' പ്രധാനമന്ത്രി ഒരു ട്വീറ്റില്‍ പറഞ്ഞു.
ശ്രീ മോദി തുടര്‍ന്നു
''നമ്മുടെ സുരക്ഷാ സേനകള്‍ ഒരിക്കല്‍കൂടി ഏറ്റവും ഉന്നതമായ ധീരതയും പ്രൊഫഷണലിസവും പ്രകടിപ്പിച്ചു. അവരുടെ ശുഷ്‌കാന്തിക്ക് നന്ദി, ജമ്മു കാശ്മീരീലെ താഴേത്തട്ടിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള നീചമായ ഒരു ഗൂഢാലോചനയാണ് അവര്‍ പരാജയപ്പെടുത്തിയത്''.
***
(रिलीज़ आईडी: 1674445)
आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada