ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ലോകത്തെ 500 മികച്ച നോൺ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടർ സംവിധാനങ്ങളുടെ പട്ടികയിൽ 63-ാമത് എത്തി ഇന്ത്യയുടെ പരം സിദ്ധി AI സൂപ്പർ കമ്പ്യൂട്ടർ

Posted On: 18 NOV 2020 3:10PM by PIB Thiruvananthpuram
 
 
നോൺ ഡിസ്ട്രിബ്യൂട്ടഡ് വിഭാഗത്തിലെ ലോകത്തെ 500 മികച്ച സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ 63-ാമത് എത്തി ഇന്ത്യയുടെ പരം സിദ്ധി ഉന്നത ശേഷി നിർമ്മിതബുദ്ധി (HPC-AI) സൂപ്പർ കമ്പ്യൂട്ടർ. 2020 നവംബർ 16ന് പ്രഖ്യാപിച്ച ആഗോള റാങ്കിംഗിൽ ആണ് പരം ഈ നേട്ടം കൈവരിച്ചത്. ദേശീയ സൂപ്പർ കമ്പ്യൂട്ടർ ദൗത്യത്തിന് കീഴിൽ C-DAC ലാണ് ഈ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചത്.

ആസ്ട്രോഫിസിക്സ്, മരുന്ന് വികസനം, കാലാവസ്ഥാപ്രവചനം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഇതിലെ നിർമിതബുദ്ധി സഹായിക്കും. ജീനോം സീക്വൻസിംഗ്, മെഡിക്കല്‍ ഇമേജിങ്ങ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവർത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.

അത്യാധുനിക രീതിയിലുള്ള എണ്ണ-പ്രകൃതി വാതക പര്യവേക്ഷണം, ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങിയവയ്ക്കായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നവർക്കും ഇത് സഹായകമാകും.

****

(Release ID: 1673775) Visitor Counter : 235