പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗളൂരു ടെക്ക് സമ്മിറ്റ് 2020, പ്രധാനമന്ത്രി നവംബർ 19ന് ഉദ്ഘാടനം ചെയ്യും

Posted On: 17 NOV 2020 3:46PM by PIB Thiruvananthpuram

 ബംഗളൂരു ടെക്ക് സമ്മിറ്റ് 2020, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ഉച്ചയ്ക്ക് 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.


 2020 നവംബർ 19 മുതൽ 21 വരെയാണ് ബംഗളൂരു ടെക് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കർണാടക ഗവൺമെന്റിനോടൊപ്പം, കർണാടക ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റി, ബയോടെക്നോളജി, ഇൻഫോർമേഷൻ ടെക്നോളജി& സ്റ്റാർട്ടപ്പ് എന്നിവയുമായി ബന്ധപ്പെട്ട്  കർണാടക ഗവൺമെന്റ് ആവിഷ്കരിച്ച പ്രത്യേക വിഷൻ  ഗ്രൂപ്പ്, സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ്  ഓഫ് ഇന്ത്യ, എംഎം ആക്ടീവ് സൈ -ടെക് കമ്മ്യൂണിക്കേഷൻ എന്നിവ ചേർന്നാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, സ്വിസ്  കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഗൈ  പാർമെലിൻ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രമുഖർ ബംഗളൂരു ടെക് ഉച്ചകോടിയിൽ  പങ്കെടുക്കും. കൂടാതെ, ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ,  ഗവേഷകർ, നൂതനാശയ വിദഗ്ധർ, നിക്ഷേപകർ, നയ രൂപ കർത്താക്കൾ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവരും ഉച്ചകോടിയിൽ  പങ്കെടുക്കും.
 "നെക്സ്റ്റ് ഈസ് നൗ"(next is now) എന്നതാണ് ഈ വർഷത്തെ ആശയം. കോവിഡാനന്തര ലോകത്തു ഉയർന്നുവരുന്ന പ്രധാന വെല്ലുവിളികൾ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ജൈവസാങ്കേതികവിദ്യ,എന്നീ മേഖലകളിൽ  നൂതനാശയങ്ങളുടെയും  സാങ്കേതികവിദ്യകളുടെയും സ്വാധീനം എന്നിവയിൽ വിശദമായ ചർച്ച നടക്കും.

 

***


(Release ID: 1673477) Visitor Counter : 164