പ്രധാനമന്ത്രിയുടെ ഓഫീസ്
ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് പ്രധാനമന്ത്രി 'സമാധാന പ്രതിമ' ഉദ്ഘാടനം ചെയ്യും
Posted On:
14 NOV 2020 5:41PM by PIB Thiruvananthpuram
ജൈനാചാര്യന്‍ ശ്രീ. വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151ാം ജന്‍മ വാര്‍ഷികം പ്രമാണിച്ച് നവംബര്‍ 16ന് 12.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'സമാധാന പ്രതിമ' ഉദ്ഘാടനം ചെയ്യും.
നിസ്വാര്‍ഥമായും സമര്‍പ്പണ ഭാവത്തോടുകൂടിയും മഹാവീര ഭഗവാന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്ത ജയിന്‍ സന്യാസിയാണ് ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ ജി മഹാരാജ് (1870-1954). ജനങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും സാമൂഹിക തിന്‍മകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനും അക്ഷീണം പ്രയത്‌നിച്ച അദ്ദേഹം, പ്രചോദനാത്മകമായ രചനകള്‍ (കവിതകള്‍, ഉപന്യാസങ്ങള്‍, ഭക്തിഗീതങ്ങള്‍, സ്താവനുകള്‍) നിര്‍വഹിച്ചു. സ്വാതന്ത്ര്യ സമരത്തിനും സ്വദേശി പ്രസ്ഥാനത്തിനും സജീവ പിന്‍തുണയേകി. അദ്ദേഹത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കോളജുകളും സ്‌കൂളുകളും പഠന കേന്ദ്രങ്ങളുമായി 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പല സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി അനാച്ഛാദനം ചെയ്യപ്പെടുന്ന പ്രതിമയ്ക്കു സമാധാന പ്രതിമ എന്നാണു പേരിട്ടിരിക്കുന്നത്. അഷ്ടധാതുക്കള്‍, അതായത്, ചെമ്പ് കൂടുതലായുള്ള എട്ടു ലോഹങ്ങള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലി ജെത്പുരയിലെ വിജയ വല്ലഭ സാധനാ കേന്ദ്രത്തിലാണു പ്രതിമ സ്ഥാപിക്കുന്നത്.
***
(Release ID: 1672981)
Visitor Counter : 119
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada