ധനകാര്യ മന്ത്രാലയം

2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള നിർദ്ദേശങ്ങൾ/ആശയങ്ങൾ എന്നിവ ധനമന്ത്രാലയം ക്ഷണിച്ചു

प्रविष्टि तिथि: 13 NOV 2020 4:16PM by PIB Thiruvananthpuram

ഓരോ വർഷത്തെയും ബജറ്റ് തയ്യാറാക്കുന്നതിന് മുൻപായി വ്യാവസായിക/വാണിജ്യ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരുമായി ധനമന്ത്രാലയം ചർച്ചകൾ നടത്തുന്നത് പതിവാണ്.

 

കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത വർഷത്തെ ബജറ്റിന് മുന്നോടിയായ ഇത്തരം ചർച്ചകൾ, വ്യത്യസ്ത രീതിയിൽ നടത്താൻ ഉള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് വിവിധ മേഖലകളിൽനിന്ന് ലഭിച്ചിരുന്നു.

 

ഇതേ തുടർന്ന്, സ്ഥാപനങ്ങൾ/വിദഗ്ധർ എന്നിവരുടെ നിർദേശങ്ങൾ, ആശയങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനായി ഒരു പ്രത്യേക ഈമെയിൽ വിലാസം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ അറിയുക്കുന്നതാണ്.

 

2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് രൂപീകരണം കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവും ആക്കുന്നതിനായി ഇവ സംബന്ധിച്ച ചർച്ചകൾ ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി MyGov പ്ലാറ്റ്ഫോമിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ സംവിധാനത്തിന് ഭരണകൂടം തുടക്കം കുറിച്ചു. 2020 നവംബർ 15 മുതൽ ബജറ്റ് സംബന്ധിച്ച ആശയങ്ങൾ ഇതിലൂടെ സമർപ്പിക്കാവുന്നതാണ്.

 

ഇതിനായി താല്പര്യപ്പെടുന്നവർ അവരുടെ വിവരങ്ങൾ MyGov പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തേണ്ടതാണ്. 2020 നവംബർ 30 വരെ ഈ സൗകര്യം ലഭ്യമായിരിക്കും.

 

***


(रिलीज़ आईडी: 1672672) आगंतुक पटल : 265
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Kannada , Bengali , English , Urdu , Marathi , हिन्दी , Manipuri , Punjabi , Tamil