ഉപരാഷ്ട്രപതിയുടെ കാര്യാലയം

ദീപാവലിയുടെ തലേദിവസം ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു

प्रविष्टि तिथि: 13 NOV 2020 4:18PM by PIB Thiruvananthpuram

ദീപാവലിയുടെ തലേദിവസമായ ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു, രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദീപാവലി എന്നും, ഭഗവാൻ രാമന്റെ ജീവിതത്തിലെ ഉദാത്ത ചിന്തകളിലും സദ്ഗുണങ്ങളിലുമുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾക്കതീതമായി ദീപാവലി ആഘോഷങ്ങൾ വ്യാപിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഉത്സവാഘോഷങ്ങളിലൊന്നാണ് ദീപാവലി എന്ന് പറയാം. എന്നാൽ മുമ്പെങ്ങുമില്ലാത്തവിധം കോവിഡ് 19 ന്റെ ഈ ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത്, ശുചിത്വ പ്രോട്ടോകോൾ പൂർണമായും പാലിച്ച് ദീപാവലി ആഘോഷിക്കാൻ  എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും, സന്തോഷവും, സമൃദ്ധിയും, ഐക്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നതായും ഉപരാഷ്ട്രപതി സന്ദേശത്തിൽ കുറിച്ചു.

 

***


(रिलीज़ आईडी: 1672667) आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil , Telugu