വിദ്യാഭ്യാസ മന്ത്രാലയം

ഐ.ഐ.ടി. ബോംബെ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ദിന പരിപാടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്തു

Posted On: 10 NOV 2020 4:35PM by PIB Thiruvananthpuram

മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’ ദേശീയ വിദ്യാഭ്യാസ ദിന പരിപാടി വെർച്വലായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.ഐ.ടി. ബോംബെ ആണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഇസ്‌റോ മുൻ ചെയർമാൻ ഡോ. കെ. കസ്തുരിരംഗൻ വിശിഷ്ടാതിഥിയായിരുന്നു.

EmdBZGdXUAIdzMg.jpg

‘പഠനം ഇന്ത്യയിൽ, ഇന്ത്യയിൽ തന്നെ തുടരുക, വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം’ എന്നിവയിലൂടെ ഇന്ത്യ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശ്രീ പോഖ്രിയാൽ പറഞ്ഞു. മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനായി ആഗോളതലത്തിലെ മികച്ച 100 സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഗവേഷണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വേണ്ട സമർപ്പിത പ്രവർത്തനങ്ങൾ നടത്തിയതിന് ഐ.ഐ.ടി. ബോംബെയിലെ പുരസ്‌ക്കാര ജേതാക്കളെ മന്ത്രി അഭിനന്ദിച്ചു. രാഷ്ട്രനിർമ്മാണത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

 

***



(Release ID: 1671746) Visitor Counter : 323