ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെബ്ബിനാർ സംഘടിപ്പിച്ചു

Posted On: 09 NOV 2020 3:00PM by PIB Thiruvananthpuram

ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രയത്നിച്ചു വരികയാണെന്ന്, വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ്മ പറഞ്ഞു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമസ്തമേഖലകളിലും കഴിവും, വിഭവശേഷി വികസനവും പ്രാപ്തമാക്കാനാണ്, ശാസ്ത്രസാങ്കേതിക വകുപ്പ് (ഡി എസ് ടി ) പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഡി എസ് ടി സുവർണജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി, "മഹാമാരിയുടെ മറുവശത്ത്" എന്ന വിഷയത്തിൽ നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ, വിഗ്യാൻ പ്രസാർ എന്നിവ സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്.

 

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും, രാഷ്ട്ര നിർമ്മാണത്തിനും, അതിദ്രുതം മാറുന്ന ലോകത്ത് മുന്നോട്ടുള്ള യാത്രയ്ക്കും, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പങ്ക്, കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ വിശദമാക്കി.

 

ചില യൂറോപ്യൻ രാജ്യങ്ങളിലെ പോലെ കോവിഡ്-19-ന്റെ രണ്ടും മൂന്നും തരംഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന്, കോവിഡ്-19 പ്രോട്ടോകോൾ കർശനമായി പാലിക്കാനും, കൂടുതൽ ജാഗ്രത തുടരാനും വെബ്ബിനാറിൽ അവർ ചൂണ്ടിക്കാട്ടി.

Discourse series 1.jpg

 

***



(Release ID: 1671433) Visitor Counter : 163