ധനകാര്യ കമ്മീഷൻ

2021-22, 2025-26 കാലയളവിലേക്കുള്ള റിപ്പോർട്ട് പതിനഞ്ചാം ധനകാര്യ കമ്മീഷൻ സമർപ്പിച്ചു

प्रविष्टि तिथि: 09 NOV 2020 1:00PM by PIB Thiruvananthpuram

2021-22, 2025-26 കാലയളവിലേക്കുള്ള റിപ്പോർട്ട് പതിനഞ്ചാം ധനകാര്യ കമ്മീഷൻ സമർപ്പിച്ചു. ശ്രീ എൻ കെ സിങ് അധ്യക്ഷനായ കമ്മീഷൻ, രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ അംഗങ്ങളായ ശ്രീ അജയ് നാരായൺ ജാ, പ്രൊഫസർ അനൂപ് സിംഗ്, ഡോ. അശോകൻ ലാഹിരി, ഡോ. രമേശ് ചന്ദ്, കമ്മീഷൻ സെക്രട്ടറി, ശ്രീ അരവിന്ദ് മെഹ്ത എന്നിവരും കമ്മീഷൻ അധ്യക്ഷനെ അനുഗമിച്ചു.

 

നാല് വാല്യങ്ങൾ ആയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ ഒന്ന് രണ്ട് വാല്യങ്ങൾ പ്രധാന റിപ്പോർട്ടും, അനുബന്ധ വിവരങ്ങളും ആണ്.  വാല്യം 3 കേന്ദ്രസർക്കാരിനും വാല്യം 4 സംസ്ഥാന സർക്കാരിനും വേണ്ടി ഉള്ള വിവരങ്ങൾ ആണ്.

 

റിപ്പോർട്ടിലെ നിർദ്ദേശങ്ങൾക്ക് മേൽ കൈക്കൊണ്ട നടപടികൾ, വിശദ വിവരങ്ങൾ എന്നിവ സഹിതം, പാർലമെന്റ് മുൻപാകെ

കേന്ദ്രസർക്കാർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് പൊതുജനങ്ങൾക്ക് ഇത് ലഭ്യമാക്കുന്നതാണ്.

 

***


(रिलीज़ आईडी: 1671410) आगंतुक पटल : 434
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Punjabi , हिन्दी , Kannada , Manipuri , Tamil , Telugu , Odia , Bengali , Assamese , English , Urdu