രാജ്യരക്ഷാ മന്ത്രാലയം

നാഷണൽ ഡിഫൻസ് കോളേജ് വജ്രജൂബിലി ആഘോഷിക്കുന്നു

प्रविष्टि तिथि: 04 NOV 2020 2:32PM by PIB Thiruvananthpuram

നാഷണൽ ഡിഫൻസ് കോളേജിന്റെ (എൻ‌.ഡി‌.സി.) വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 5-6 തിയ്യതികളിലായി ‘ഇന്ത്യയുടെ ദേശീയ സുരക്ഷ-വരും ദശകത്തിൽ’ എന്ന പ്രമേയം ആധാരമാക്കി രണ്ട് ദിവസത്തെ വെബിനാർ സംഘടിപ്പിക്കും. ബഹുമാനപ്പെട്ട രാജ്യരക്ഷാ മന്ത്രിയുടെ ശ്രീ രാജ്‌നാഥ് സിംഗിന്റെ മുഖ്യ പ്രഭാഷണത്തോടെ വെബിനാറിന് നാളെ തുടക്കമാകും. ഇന്ന് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും എൻ‌.ഡി‌.സി. കമാൻഡന്റ് എയർ മാർഷൽ ഡി ചൗധരിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെയും വിദേശത്തെയും തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന സൈനിക, സിവിൽ സർവീസസ് ഉദ്യോഗസ്ഥരുടെ ബൗദ്ധിക വികാസത്തിനും പരിശീലനത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ലോകത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് എൻ‌.ഡി.‌സി. 1960 ലെ ആദ്യ എൻ‌.ഡി.‌സി. കോഴ്‌സിൽ 21 പേരാണ് പങ്കെടുത്തത്. വജ്രജൂബിലി വർഷത്തിൽ നടക്കുന്ന കോഴ്‌സിൽ 100 പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് 75 ഉം സൗഹൃദ രാജ്യങ്ങളിൽ നിന്ന് 25 ഉം.

 

***


(रिलीज़ आईडी: 1670099) आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Tamil , Telugu