വിനോദസഞ്ചാര മന്ത്രാലയം
ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ നിർവ്വഹിച്ചു
Posted On:
04 NOV 2020 2:04PM by PIB Thiruvananthpuram
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ''പ്രസാദ്'' പദ്ധതിയിലുൾപ്പെടുത്തി “ഗുരുവായൂർ വികസനം, കേരളം” എന്ന പദ്ധതി പ്രകാരം നിർമ്മിച്ച വിനോദസഞ്ചാരികൾക്കുള്ള സേവനകേന്ദ്രമായ “ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ”-ന്റെ ഉദ്ഘാടനം കേന്ദ്ര സാംസ്ക്കാരിക-വിനോദസഞ്ചാര സഹമന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ വെർച്വലായി നിർവ്വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ, സംസ്ഥാന സഹകരണ-വിനോദസഞ്ചാര-ദേവസ്വം മന്ത്രി ശ്രീ കടകമ്പള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയതിന് കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണവും പിന്തുണയും അദ്ദേഹം സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകി.
***
(Release ID: 1670093)
Visitor Counter : 313
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Tamil
,
Telugu
,
Kannada