മന്ത്രിസഭ

ആരോഗ്യ, ഔഷധ മേഖലകളില്‍ ഇന്ത്യ- ഇസ്രയേല്‍ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 04 NOV 2020 3:30PM by PIB Thiruvananthpuram

ആരോഗ്യ, ഔഷധ മേഖലകളില്‍ ഇസ്രയേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍, ഇന്ന്  ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

 ഡോക്ടര്‍മാര്‍ മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കോസ്‌മെറ്റിക്‌സ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്  ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ അപകട സ്ഥിതി വിലയിരുത്തുന്നതിനും മറ്റു പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദഗ്ധരുടെ സേവനം പരസ്പരം പങ്കുവെ്ക്കല്‍, കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വിദഗ്ധരുടെ സേവനം പരസ്പരം പങ്കുവയ്ക്കല്‍,  പ്രാധാന്യമുള്ള വിവിധ വിഷയങ്ങളില്‍  ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

 ധാരണ പത്രത്തിലെ സഹകരണ വിഷയവുമായി ബന്ധപ്പെട്ട്  സംഘടിപ്പിക്കുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍,  ശില്പശാലകള്‍ എന്നിവയില്‍ ഇന്ത്യയും ഇസ്രായേലും തങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ധാരണ പത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നു.


***


(Release ID: 1670062) Visitor Counter : 184