പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കോവിഡ് 19 ന് ശേഷമുള്ള ലോക സാമ്പത്തിക രംഗത്ത്, ഇന്ത്യ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർന്നു വരുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 03 NOV 2020 4:27PM by PIB Thiruvananthpuram

'കോവിഡാനന്തര കാലത്ത് മൂലധന വിപണിയിലൂടെ ഉള്ള സാമ്പത്തിക പുനരുജ്ജീവനം' എന്ന വിഷയത്തിൽ ഒരു വെബിനാർ, വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്  ഇന്ന് ന്യൂ ഡൽഹിയിൽ  ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ആണ് വെബിനാർ സംഘടിപ്പിച്ചത്.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെ കീഴിൽ, കോവിഡ് 19 ന് ശേഷമുള്ള ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ ആഗോള നേതൃസ്ഥാനത്തേക്ക് ഉയർന്നു വരുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

 

ഇന്ത്യൻ സാമ്പത്തികരംഗത്ത് വടക്ക് കിഴക്കൻ മേഖലയുടെ പങ്കിനെപ്പറ്റി വിശദമാക്കവേ, വടക്ക് കിഴക്കൻ മേഖലയിൽ ഏതാനും കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡാനന്തര കാലത്ത് ഈ പ്രദേശം യൂറോപ്യൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഒരു ബദലായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാന സ്തംഭം മുള വ്യവസായമാണെന്ന് പറഞ്ഞ അദ്ദേഹം, കോവിഡാനന്തര കാലത്ത് ഈ പ്രദേശം എല്ലാവർക്കും താല്പര്യമുള്ള വ്യാപാര കേന്ദ്രമായി മാറുമെന്നും അഭിപ്രായപ്പെട്ടു.

 

***


(Release ID: 1669827) Visitor Counter : 186