രാജ്യരക്ഷാ മന്ത്രാലയം

മലബാർ 20

Posted On: 02 NOV 2020 4:40PM by PIB Thiruvananthpuram

മലബാർ നാവിക അഭ്യാസത്തിന്റെ 24-ാം പതിപ്പ് രണ്ട് ഘട്ടങ്ങളിലായി 2020 നവംബറിൽ നടത്തും. 2020 നവംബർ 03 മുതൽ 06 വരെ ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ ഇന്ത്യൻ നാവികസേന (ഐഎൻ), യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി (യുഎസ്എൻ), ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), റോയൽ ഓസ്‌ട്രേലിയൻ നേവി (ആർഎഎൻ) തുടങ്ങിയവരാണ്‌ പങ്കാളികളാവുക.

1992 ൽ ഐഎൻ-യുഎസ്എൻ

സംയുക്തമായി മലബാർ നാവികാഭ്യാസത്തിന് തുടക്കം കുറിച്ചു. 2015 ൽ ജെ‌എം‌എസ്ഡി‌എഫ് പങ്കാളിയായി. 2020 ലെ ഈ പതിപ്പിൽ റോയൽ ഓസ്‌ട്രേലിയൻ നേവി പങ്കാളിയാവുന്നു.

കോവിഡ്‌-19 പകർച്ചവ്യാധി കണക്കിലെടുത്ത് ‘നോൺ-കോൺടാക്റ്റ്, അറ്റ്‌ സീ ഒൺലി' എന്ന രീതിയിലാണ് അഭ്യാസം നടത്തുന്നത്. മലബാർ 20

നാവികസേനകൾ തമ്മിലുള്ള ഉന്നത സൗഹൃദ പ്രദർശനമാകും. ആദ്യഘട്ടത്തിൽ ഉപരിതലത്തിലും, അന്തർവാഹിനി തടയൽ, ആകാശപ്പോര്‌ തടയൽ, ആയുധപ്രയോഗം എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണവും നൂതനവുമായ പ്രകടനങ്ങൾ സംയുക്ത അഭ്യാസങ്ങളിലുണ്ടാകും. രണ്ടാംഘട്ട മലബാർ അഭ്യാസം നവംബർ മധ്യത്തിൽ അറബിക്കടലിൽ നടത്തും.

 

***



(Release ID: 1669551) Visitor Counter : 180