സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

ദീപാവലി പ്രമാണിച്ച് കെവിഐസി ഗുണനിലവാരമുള്ള മസ്ലിൻ തുണി മാസ്ക് പുറത്തിറക്കി

Posted On: 30 OCT 2020 4:52PM by PIB Thiruvananthpuram

ദീപാവലി പ്രമാണിച്ച് 'ഹാപ്പി ദിവാലി' പ്രിന്റ് ചെയ്ത ആകർഷകമായ ഫെയ്സ് മാസ്ക്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പുറത്തിറക്കി. ഉയർന്ന ഗുണമേന്മയുള്ളതും വളരെ നേർത്ത പരുത്തി നാരുകളാൽ നിർമിതമായതുമായ  മസ്ലിൻ തുണിയിൽ ആണ് ചുവപ്പ്, വെളുപ്പ് നിറങ്ങളോട് കൂടിയ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പരമ്പരാഗത ഖാദി കൈത്തൊഴിലുകാരാണ് ഈ  ഡബിൾ ലെയർ മാസ്ക് നിർമ്മിക്കുന്നത്.

വരുംദിവസങ്ങളിൽ ക്രിസ്മസ്-പുതുവത്സര മാസ്കുകളും കെ വി ഐ സി പുറത്തിറക്കും.

രണ്ട് ലെയർ ഉള്ള ഖാദി കോട്ടൺ മാസ്ക്, 3 ലെയർ ഉള്ള സിൽക്ക് മാസ്ക് എന്നിവയുടെ ജനപ്രിയത കണക്കിലെടുത്താണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പുതിയ മസ്ലിൻ മാസ്ക് വിപണിയിലെത്തിക്കുന്നത്.  ആറു മാസത്തിനുള്ളിൽ ഇതുവരെ 18 ലക്ഷത്തോളം ഇത്തരം മാസ്കുകൾ ആണ് രാജ്യമെമ്പാടും കെ വി ഐസി വിറ്റത്.

ഒന്നിന് 75 രൂപ നിരക്കിൽ ഡൽഹിയിലെ ഖാദി ഔട്ട്‌ലെറ്റുകളിൽ നിന്നും കെ വി ഐ സി യുടെ ഓൺലൈൻ പോർട്ടൽ ആയ www.khadiindia.gov.in വഴിയും മസ്ലിൻ മാസ്ക് വാങ്ങാവുന്നതാണ്.
 
ഖാദിയുടെ മറ്റ് ഫേസ് മാസ്കുകൾ പോലെ മസ്ലിൻ മാസ്കും ചർമത്തിന് സുഖകരവും, കഴുകി ഉപയോഗിക്കാവുന്നതും, ജൈവ വിഘടന വിധേയവുമാണ്.

 

***



(Release ID: 1668897) Visitor Counter : 170