രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കൽ; സംയുക്ത ഉത്പാദനത്തിലൂടെയും പരസ്പര വ്യാപാരത്തിലൂടെയും പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഇന്ത്യ-യുഎഇ ധാരണ

Posted On: 28 OCT 2020 2:44PM by PIB Thiruvananthpuram

പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2020 ഒക്ടോബർ 27 ചൊവ്വാഴ്ച, ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാർ സംഘടിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴിൽ, ഇന്ത്യൻ പ്രതിരോധ ഉൽപാദകരുടെ കൂട്ടായ്മയായ SIDM മായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

 

ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ, പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ വെബ്ബിനാറിൽ പങ്കെടുത്തു. സംയുക്ത ഉത്പാദനത്തിലൂടെയും പരസ്പര വ്യാപാരത്തിലൂടെയും പ്രതിരോധ മേഖലയിലെ നിലവിലെ സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഇരു രാഷ്ട്രങ്ങളും താൽപര്യം പ്രകടിപ്പിച്ചു.

 

സൗഹൃദ രാഷ്ട്രങ്ങളുമായി നടത്തുന്ന പ്രത്യേക വെബ്ബിനാർ പരമ്പരകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിരോധ മേഖലയിലെ കയറ്റുമതി വർധിപ്പിക്കാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് ബില്യൻ അമേരിക്കൻ ഡോളർ മൂല്യമുള്ള പ്രതിരോധ ഉൽപന്ന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കാനും ലക്ഷ്യമിട്ടാണ് വെബ്ബിനാർ പരമ്പര സംഘടിപ്പിക്കുന്നത്.

 

ഇന്ത്യയിലേയും യുഎഇയിലെയും വിവിധ കമ്പനികൾ തങ്ങളുടെ ഉല്പന്നങ്ങളേപ്പറ്റിയുള്ള  പ്രേസെന്റ്റേഷനുകൾ നടത്തി.

 

****



(Release ID: 1668161) Visitor Counter : 157