ധനകാര്യ കമ്മീഷൻ

പതിനഞ്ചാം ധനകാര്യ കമ്മീഷൻ, മുൻ കമ്മീഷൻ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 28 OCT 2020 3:53PM by PIB Thiruvananthpuram

പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ശ്രീ എൻ കെ സിംഗ് കമ്മീഷൻ അംഗങ്ങൾ എന്നിവർ, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻമാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി. പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ.സി രംഗരാജൻ, പതിമൂന്നാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ. വിജയ് കേൽഖർ എന്നിവരുമായാണ് കമ്മീഷൻ അംഗങ്ങൾ ചർച്ച നടത്തിയത്

 2021-26 കാലയളവിലെ റിപ്പോർട്ട് പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2020 ഒക്ടോബർ 30ന് സമർപ്പിക്കും.

കോവിഡ് മഹാമാരി മൂലം സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ, ധന ഏകകങ്ങളിൽ അത് സൃഷ്ടിച്ച ആഘാതങ്ങൾ എന്നിവയ്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷനെ  മുൻ കമ്മീഷൻ അധ്യക്ഷൻമാർ അഭിനന്ദിച്ചു.

മുൻ ധനകാര്യ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, അവരുമായി നടത്തിയ ചർച്ചകൾ എന്നിവയിൽ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങൾക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷനും കമ്മീഷൻ അംഗങ്ങളും നന്ദി രേഖപ്പെടുത്തി.

 

****


(रिलीज़ आईडी: 1668159) आगंतुक पटल : 402
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , हिन्दी , Punjabi , Manipuri , Urdu , Bengali , Assamese , Tamil , Telugu