പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വിജിലൻസ് ബോധവൽക്കരണ വാരം 2020

Posted On: 25 OCT 2020 12:40PM by PIB Thiruvananthpuram

2020 ഒക്ടോബർ 27 മുതൽ നവംബർ 2 വരെ വിജിലൻസ് ബോധവൽക്കരണ വാരമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ ആചരിക്കുന്നു.

 

‘ജാഗ്രതയുള്ള ഇന്ത്യ, സമൃദ്ധിയുള്ള ഇന്ത്യ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 2020ലെ വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നത്.

 

വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ എന്ന വിഷയത്തിൽ 2020 ഒക്ടോബർ 27 മുതൽ 29 വരെ സിബിഐ ഒരു ദേശീയസമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഒക്ടോബർ 27ന് വൈകിട്ട് അഞ്ചുമണിക്ക് ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയ സംപ്രേക്ഷണം ചെയ്യുന്നതാണ്.

 

വിജിലൻസ് കമ്മീഷൻ നൽകിയിരിക്കുന്ന പ്രത്യേക പ്രതിജ്ഞ എടുക്കുവാൻ എല്ലാ ജീവനക്കാരും ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാപനവുമായി നേരിട്ട് ബന്ധം പുലർത്തുന്ന വിതരണക്കാർ, കരാറുകാർ എന്നിവരും പ്രതിജ്ഞ എടുക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 

 

വാരാചരണ പ്രമേയം അടിസ്ഥാനമാക്കി സ്ഥാപനങ്ങൾക്കുള്ളിലും പൊതുജനങ്ങൾക്കിടയിലും  വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് വിജിലൻസ് കമ്മീഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

A. ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനായി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഉപയോഗിക്കുക. പരാതി പരിഹാര സംവിധാനങ്ങൾക്ക് ആവശ്യമായ നടപടികൾ  കൈക്കൊള്ളുക. 

 

B. ഓൺലൈനിലൂടെ വിവിധ ബോധവൽക്കരണ പരിപാടികൾ സ്ഥാപനങ്ങൾ സംഘടിപ്പിക്കുക

 

C. പരമാവധി ബോധവൽക്കരണ നടപടികൾക്കായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുക

 

***



(Release ID: 1667491) Visitor Counter : 222