യു.പി.എസ്.സി
സിവില്‍ സര്‍വീസസ് (പ്രാഥമിക) പരീക്ഷയുടെ ഫലം, 2020
Posted On:
23 OCT 2020 8:30PM by PIB Thiruvananthpuram
2020 ഒക്ടോബർ 4 ന് നടന്ന സിവില്‍ സര്‍വീസസ് (പ്രാഥമിക) പരീക്ഷ-2020 ന്റെ അടിസ്ഥാനത്തില്‍, ഇനിപ്പറയുന്ന റോള്‍ നമ്പറുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2020 ലെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയില്‍ പ്രവേശനത്തിന് യോഗ്യത നേടി.
പരീക്ഷാര്‍ത്ഥികളുടെ പ്രൊവിഷണല്‍ ലിസ്റ്റാണിത്. പരീക്ഷാ ചട്ടങ്ങള്‍ക്കനുസൃതമായി, ഈ പരീക്ഷാര്‍ത്ഥികളെല്ലാം 2020 ലെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം -1 (ഡിഎഎഫ് - I) ല്‍ വീണ്ടും അപേക്ഷിക്കണം, അത് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വെബ്സൈറ്റില്‍ (https://upsconline.nic.in) 2020 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 11 ന് വൈകുന്നേരം 6 വരെയുള്ള കാലയളവില്‍ ലഭ്യമാണ്. യോഗ്യതയുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും ഡിഎഎഫ്- I ഓണ്‍ലൈനില്‍ പൂരിപ്പിച്ച് 2021 ജനുവരി 8 വെള്ളിയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന 2020 ലെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയില്‍ പ്രവേശനത്തിനായി ഓണ്‍ലൈനില്‍ത്തന്നെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഡിഎഎഫ് പൂരിപ്പിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. വിജയികളായി പ്രഖ്യാപിക്കപ്പെട്ട അപേക്ഷകര്‍ ആദ്യം ഓണ്‍ലൈന്‍ ഡിഎഎഫ്- I പൂരിപ്പിക്കുന്നതിന് മുമ്പ് മുകളിലുള്ള വെബ്സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യണം. യോഗ്യരായ അപേക്ഷകര്‍ 2020 ഫബ്രുവരി 12നു പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത സിവില്‍ സര്‍വീസ് പരീക്ഷ 2020 ലെ ചട്ടങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ഡി.എ.എഫ് സമര്‍പ്പിക്കുന്നത് 2020 ലെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയില്‍ പ്രവേശനത്തിനുള്ള അവകാശം പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഇ-അഡ്മിറ്റ് കാര്‍ഡും പരീക്ഷയുടെ സമയ പട്ടികയും പരീക്ഷ ആരംഭിക്കുന്നതിന് 3 - 4 ആഴ്ചകള്‍ക്കുമുമ്പ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കമ്മീഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഡിഎഎഫ് സമര്‍പ്പിച്ചതിനുശേഷം തപാല്‍ വിലാസത്തിലോ ഇ മെയില്‍ വിലാസത്തിലോ മൊബൈല്‍ നമ്പറിലോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍, കമ്മീഷനെ അക്കാര്യം അറിയിക്കാവുന്നതാണ്.
സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ-2020 ല്‍ നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിന്റെ മാര്‍ക്ക്, കട്ട് ഓഫ് മാര്‍ക്ക്, ഉത്തരങ്ങള്‍ (ആന്‍സര്‍ കീ) എന്നിവ കമ്മീഷന്റെ വെബ്സൈറ്റില്‍ അതായത് https://upsc.gov.in ല്‍ അപ്ലോഡ് ചെയ്യുമെന്നും അപേക്ഷകരെ അറിയിക്കുന്നു. അന്തിമഫലം പ്രഖ്യാപിക്കുന്നതോടെ ഈ സിവില്‍ സര്‍വീസ് പരീക്ഷ- 2020മായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും അവസാനിക്കുന്നതാണ്.
ന്യൂ ഡല്‍ഹി ഷാജഹാന്‍ റോഡിലെ ധോല്‍പൂര്‍ ഹൗസ് കാമ്പസിലെ പരീക്ഷാ ഹാള്‍ കെട്ടിടത്തിന് സമീപം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷയുടെ ഫലത്തെക്കുറിച്ച് അപേക്ഷകര്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.00 വരെ വ്യക്തിപരമായോ നമ്പര്‍ 011-23385271, 011-23098543 അല്ലെങ്കില്‍ 011-23381125 ഫോണ്‍ നമ്പറുകള്‍ വഴിയോ വിവരങ്ങള്‍ ലഭിക്കും.
Click here for the results:
****
(Release ID: 1667338)
Visitor Counter : 195