പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഗോളതലത്തിലെ പ്രമുഖ എണ്ണ പ്രകൃതിവാതക കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ഇന്ത്യാ എനര്‍ജി ഫോറം ഉദഘാടനം ചെയ്യുകയും ചെയ്യും

Posted On: 23 OCT 2020 8:11PM by PIB Thiruvananthpuram

നീതി ആയോഗും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാര്‍ഷികപരിപാടിയില്‍ ആഗോളതലത്തിലെ പ്രമുഖ എണ്ണ പ്രകൃതിവാതക കമ്പനികളുടെ സി.ഇ.ഒ മാരുമായി 2020 ഒക്‌ടോബര്‍ 26ന് വൈകിട്ട് ആറുമണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തും.

 

ലോകത്തെ മൂന്നാമെത്ത പ്രധാനപ്പെട്ട അസംസ്‌കൃത എണ്ണ ഉപഭോക്താവും നാലാമത്തെ വലിയ എല്‍.എന്‍.ജി ഇറക്കുമതിക്കാരുമായ ഇന്ത്യ ആഗോള എണ്ണ പ്രകൃതിവാതക മേഖലയിലെ ഒരു പ്രധാനിയാണ്. ഒരു നിഷ്‌ക്രിയ ഉപഭോക്താവില്‍ നിന്നും സജീവമാകുന്നതിനും ആഗോള എണ്ണ പ്രകൃതിവാതക ശൃംഖലയിലെ ഓഹരിപങ്കാളികളാകേണ്ടതിന്റെ ആവശ്യകതയും മനസിലാക്കികൊണ്ട് നീതി ആയോഗ് 2016ല്‍ ആഗോള എണ്ണ പ്രകൃതിവാതക സി.ഇ.ഒ മാരും പ്രധാനമന്ത്രിയുമായി പ്രഥമ വട്ടമേശ സമ്മേളനത്തിന് മുന്‍കൈയെടുത്തിരുന്നു.

 

തുടര്‍ന്നുള്ള ഓരോ വര്‍ഷവും ആഗോള എണ്ണ പ്രകൃതിവാതക മേഖലയ്ക്ക് രൂപംനല്‍കുന്ന 45-50 ആഗോള സി.ഇ.ഒമാരും പ്രധാനപ്പെട്ട ഓഹരിപങ്കാളികളും അവസരങ്ങളേയും പ്രശ്‌നങ്ങളേയും കുറിച്ച് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുന്നതിനായി ഒത്തുചേര്‍ന്നുവെന്നത് ഈ പരിപാടിയുടെ വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ചര്‍ച്ചകളുടെ ഗാംഭീര്യം, നിര്‍ദ്ദേശങ്ങളുടെ ഗുണനിലവാരം, പ്രവര്‍ത്തിക്കുന്നതിന്റെ ഗൗരവം എന്നിവയിലൂടെയെല്ലാം പ്രധാനമന്ത്രിയുമായി സി.ഇ.ഒമാരുടെ പ്രതിവര്ഷ‍ ആശയവിനിമയത്തിന്റെ നേട്ടം പ്രകടമാണ്.

 

നീതി ആയോഗും പെട്രോളിയും പ്രകൃതിവാതക മന്ത്രാലയവും സംഘടിപ്പിക്കുന്ന അഞ്ചാമത്തെ അത്തരം പരിപാടിയാണിത്. ഈ വര്‍ഷത്തെ പരിപാടിയില്‍ ആഗോളതലത്തിലെ പ്രമുഖ പെട്രോളിയും പ്രകൃതിവാതക കമ്പനികളിലെ 45ല്‍ പരം സി.ഇ.ഒമാര്‍ പങ്കെടുക്കും.

 

എറ്റവും മികച്ച രീതികള്‍ മനസിലാക്കുന്നതിനുള്ള ആഗോള വേദി നൽകുക, പരിഷ്‌ക്കാരങ്ങള്‍ ചര്‍ച്ചചെയ്യുക, ഇന്ത്യന്‍ എണ്ണ പ്രകൃതിവാതക മൂല്യശൃംഖലയില്‍ നിക്ഷേപങ്ങള്‍ വേഗതയിലാക്കുന്നതിനുള്ള തന്ത്രങ്ങള്‍ അറിയിക്കുക എന്നിവയാണ് ഈ യോഗത്തിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍.  

 

****


(Release ID: 1667268) Visitor Counter : 250