രാഷ്ട്രപതിയുടെ കാര്യാലയം
ദുര്‍ഗാ പൂജയുടെ തലേദിവസം രാഷ്ട്രപതിയുടെ ആശംസ
Posted On:
23 OCT 2020 5:12PM by PIB Thiruvananthpuram
ദുര്‍ഗാ പൂജയുടെ തലേദിവസമായ ഇന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
"ദുര്‍ഗാ പൂജയുടെ മഹത്തായ അവസരത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സഹ പൗരന്മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദുര്‍ഗാപൂജ രാജ്യമെമ്പാടും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ പത്ത് ദിവസത്തെ ഉത്സവമായാണ്ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് വിശ്വാസികള്‍ ശക്തിയുടെ ദേവത ദുര്‍ഗാദേവിയെയും, ബുദ്ധിയുടെ ദേവത സരസ്വതീദേവിയേയും, ധനത്തിന്റെ ദേവത ലക്ഷ്മീദേവിയേയും ആരാധിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്ന നമ്മുടെ പാരമ്പര്യം ദുര്‍ഗാപൂജ ഉത്സവത്തില്‍ ശക്തമായി പ്രതിഫലിക്കുന്നു. ഈ അവസരത്തില്‍ നമ്മുടെ സ്ത്രീ സമൂഹത്തെ അതായത് മാതൃ ശക്തിയെ ബഹുമാനിക്കാനും ശാക്തീകരിക്കാനുമുള്ള ദൃഢപ്രതിജ്ഞ നാം എടുക്കണം. എല്ലാ ദേവതകളുടെയും ശക്തി ഒരുമിച്ച് ഉപയോഗിച്ചാണ് തിന്മയെ ദുര്‍ഗ്ഗാദേവി കീഴടക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദുര്‍ഘട ഘട്ടത്തില്‍ നാം എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഏതു പ്രതിസന്ധിയെയും നമുക്ക് അതിജീവിയ്ക്കാനാകുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്'"- രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു.
***
(Release ID: 1667123)
Visitor Counter : 136
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu