ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2020-21 ഖാരിഫ് വിപണന കാലയളവിലെ താങ്ങുവില സംബന്ധിയായ നടപടികൾ
Posted On:
22 OCT 2020 5:19PM by PIB Thiruvananthpuram
കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ ഖാരിഫ് ഉത്പന്നങ്ങൾ 2020-21, വാങ്ങുന്നത് കേന്ദ്ര സർക്കാർ നടപ്പ് സീസണിലും തുടർന്നു. മുൻ വർഷങ്ങളെ പോലെ തന്നെ നിലവിലെ താങ്ങുവില നിരക്കിൽ തന്നെ ആണ് ഉത്പന്നങ്ങൾ സംഭരിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ജമ്മു കാശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നും 2020-21 ഖാരിഫ് സീസണിലെ നെല്ല് സംഭരണം മുടക്കമില്ലാതെ തുടരുന്നു. 2020 ഒക്ടോബർ 21 വരെ 116.66 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ(90.76 ലക്ഷം മെട്രിക് ടൺ) 28.55 ശതമാനം വർധനയാണ് ഈ കൊല്ലം രേഖപ്പെടുത്തിയത്.
സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പരിഗണിച്ച് 43.24 ലക്ഷം മെട്രിക് ടൺ പയറുവർഗങ്ങളും എണ്ണക്കുരുക്കളും ഖാരിഫ് കാലയളവിൽ സംഭരിക്കാനും അനുമതി നൽകി. പ്രൈസ് സപ്പോർട്ട് പദ്ധതിക്ക്(PSS) കീഴിൽ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വിളകൾ സംഭരിച്ചത്.
ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 1.23 ലക്ഷം മെട്രിക് ടൺ കൊപ്ര സംഭരിക്കാനും അനുവാദം നൽകി.
****
(Release ID: 1666827)
Visitor Counter : 112