സാംസ്‌കാരിക മന്ത്രാലയം

 'ലൈഫ്  ഇൻ മിനിയേച്ചർ പദ്ധതി' കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

Posted On: 22 OCT 2020 4:03PM by PIB Thiruvananthpuram

ഡൽഹിയിലെ നാഷണൽ മ്യൂസിയം, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ എന്നിവ  സഹകരിച്ചുള്ള' ലൈഫ് ഇൻ മിനിയേച്ചർ' എന്ന പദ്ധതി കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ്  പട്ടേൽ വിർച്യുൽ  ആയി ഉദ്ഘാടനം ചെയ്തു.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ന്യൂഡൽഹി നാഷണൽ മ്യൂസിയത്തിലെ നൂറുകണക്കിന് മിനിയേച്ചർ പെയിന്റിങ്ങുകൾ ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ വഴി  ഓൺലൈനായി കാണാൻ 'ലൈഫ് ഇൻ  മിനിയേച്ചർ പദ്ധതി' അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഷീൻ ലേണിങ്, ഓഗ്മെന്റഡ്  റിയാലിറ്റി, ഹൈ ഡെഫനിഷൻ റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ചുള്ള ഡിജിറ്റൈസേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ പ്രത്യേക കലാസൃഷ്ടികളെ പുതു  രീതിയിൽ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുന്നത്.

 ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ ആപ്പിൽ,  ആദ്യ ഓഗ്മെന്റഡ്  റിയാലിറ്റി അധിഷ്ഠിത ആർട്ട് ഗ്യാലറി കാണാനാകും.പരമ്പരാഗത ഇന്ത്യൻ വാസ്തുശില്പ മാതൃകയിലുള്ള ഈ ഗ്യാലറിയിൽ യഥാർത്ഥ വലിപ്പത്തിലുള്ള വെർച്വൽ ഇടമാണ് ഉള്ളത്. ആസ്വാദകന് ഇതിലൂടെ നടന്ന് കയറി ഇഷ്ടപ്പെട്ട മിനിയേച്ചർ പെയിന്റിംഗ്കൾ തിരഞ്ഞെടുക്കാം.

***



(Release ID: 1666815) Visitor Counter : 147