റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

രാജ്യത്തെ ആദ്യത്തെ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന് ശ്രീ ഗഡ്കരി നാളെ അസ്സമില്‍ തറക്കല്ലിടും

Posted On: 19 OCT 2020 6:02PM by PIB Thiruvananthpuram

രാജ്യത്തെ എക്കാലത്തേയും ആദ്യത്തെ ബഹുമാതൃകാ ലോജിസ്റ്റിക്ക് പാര്‍ക്കിന് അസ്സമില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി നാളെ വെര്‍ച്ച്വലായി തറക്കല്ലിടും. മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോണോവാല്‍ അദ്ധ്യക്ഷനായിരിക്കും. കേന്ദ്രസഹമന്ത്രി ഡോ: ജിതേന്ദ്രസിംഗ്, ജനറല്‍ (റിട്ട)ഡോ: വി.കെ. സിംഗ് , സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എം.എല്‍.എമാര്‍, കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
 

വ്യോമ, റോഡ്, റെയില്‍, ജലപാത എന്നിവിടങ്ങളുമായി ജനങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടല്‍ 693.97 കോടി രൂപയുടെ പാര്‍ക്ക് ലഭ്യമാക്കും. ഇന്ത്യാ  ഗവണ്‍മെന്റിന്റെ അത്യുല്‍കര്‍ഷേച്ഛ പദ്ധതിയായ ഭാരത്മാല പരിയോജനയ്ക്ക് കീഴിലാണ് ഇത് വികസിപ്പിക്കുന്നത്.

 

***



(Release ID: 1665899) Visitor Counter : 129