സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

വാർത്താക്കുറിപ്പ്


സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ ഭാഗമെന്ന പേരിൽ എം എസ് എം ഇ

എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ജാഗ്രത

പാലിക്കാൻ, എം എസ് എം ഇ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Posted On: 17 OCT 2020 9:41AM by PIB Thiruvananthpuram

എംഎസ്എംഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ,  ഡയറക്ടർ തസ്തികയിലേക്ക് നിയമനം  നൽകുന്നു  എന്ന തരത്തിൽ  സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നതായി കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനം എംഎസ്എംഇ  മന്ത്രാലയത്തിന്റെ  പേര് അനധികൃതമായി ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എം എസ് എം ഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുമായി കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന് യാതൊരുവിധത്തിലുമുള്ള ബന്ധവുമില്ല. കൂടാതെ ഏതെങ്കിലും തസ്തികയിലേക്ക് നിയമനം നൽകാനുള്ള അധികാരം മന്ത്രാലയം,  ഈ സ്ഥാപനത്തിന് നൽകിയിട്ടുമില്ല. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ  പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര എംഎസ് എം ഇ  മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

***


(Release ID: 1665483) Visitor Counter : 183