പ്രധാനമന്ത്രിയുടെ ഓഫീസ്
കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലെ മഴയുടെയൂം വെള്ളപ്പൊക്കത്തിന്റെയും സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി
प्रविष्टि तिथि:
16 OCT 2020 8:52PM by PIB Thiruvananthpuram
കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ള മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ആശയവിനിമയം നടത്തി.
''കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലെ മഴയേയും വെള്ളപ്പൊക്കത്തേയും കുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി സംസാരിച്ചു. കര്‍ണ്ണാടകയില്‍ വെള്ളപ്പൊക്കത്തില്‍ ബാധിക്കപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് നമ്മള്‍ നില്‍ക്കും. നടന്നുകൊണ്ടിരിക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നുള്ള സാദ്ധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി'', പ്രധാനമന്ത്രി പറഞ്ഞു.
***
(रिलीज़ आईडी: 1665473)
आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada