രാജ്യരക്ഷാ മന്ത്രാലയം

കരസേന വൈസ് ചീഫ്, ലെഫ്റ്റനന്റ് ജനറൽ എസ്.കെ സൈനി അമേരിക്ക സന്ദർശിക്കുന്നു

Posted On: 16 OCT 2020 11:15AM by PIB Thiruvananthpuram

കരസേന വൈസ് ചീഫ്, ലെഫ്റ്റനന്റ്  ജനറൽ എസ് കെ സൈനി ഈ മാസം 17 മുതൽ 20 വരെ അമേരിക്ക സന്ദർശിക്കുന്നു. ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം വർധിപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. 

യുഎസ് ആർമി പസഫിക് കമാൻഡ്, ആർമി കമ്പോനെന്റ് ഓഫ് ഇൻഡോ പസഫിക് കമാൻഡ് എന്നിവ അദ്ദേഹം സന്ദർശിക്കും. യുഎസ് സേനയുടെ ആയുധ സന്നാഹവും പരിശീലനവും വീക്ഷിക്കുകയും സേനാ നേതൃത്വവുമായി ആശയങ്ങൾ കൈമാറുകയും ചെയ്യും. സൈനിക മേഖലയിലെ സഹകരണം കൂടുതൽ വർധിപ്പിക്കൽ, സൈനിക ഉപകരണങ്ങളുടെ സംഭരണം, പ്രത്യേക മേഖലകളിലെ പരിശീലനം, സംയുക്ത അഭ്യാസ പ്രദർശനം,  നൈപുണ്യവികസനം എന്നിവയും ചർച്ച ചെയ്യും. ഇരുരാജ്യങ്ങളിലെയും സേനകൾ തമ്മിലുള്ള നയതന്ത്ര, നിർവഹണ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ആർമി വൈസ് ചീഫിന്റെ സന്ദർശനം സഹായിക്കും

***


(Release ID: 1665143) Visitor Counter : 135