രാസവസ്തു, രാസവളം മന്ത്രാലയം

പൊതുമേഖലാ രാസവളം കമ്പനികളുടെ പ്രവര്‍ത്തനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അവലോകനം ചെയ്തു


കര്‍ഷകര്‍ക്ക് വളം ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി

Posted On: 14 OCT 2020 2:40PM by PIB Thiruvananthpuram



പൊതുമേഖലാ രാസവളം കമ്പനികളുടെ പ്രവര്‍ത്തനം  കേന്ദ്ര രാസവസ്തു - രാസവളം മന്ത്രി ശ്രീ. സദാനന്ദ ഗൗഡ അവലോകനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎംഡിമാരുടെ യോഗത്തിലായിരുന്നു വിലയിരുത്തല്‍. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി.

ലോക്ക്ഡൗണ്‍ കാലത്തും യൂറിയ പോലുള്ള വളങ്ങളുടെ ലഭ്യതയില്‍ കുറവ് വരാതെ നോക്കാന്‍ വളം പി.എസ്.യുകള്‍ക്ക് സാധിച്ചതായി മന്ത്രി പറഞ്ഞു. വരുന്ന റാബി വിളവെടുപ്പ് കാലം മുന്‍ നിര്‍ത്തി കര്‍ഷകര്‍ക്ക് ആവശ്യമായ അളവില്‍ വളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം സിഎംഡിമാരോട് ആവശ്യപ്പെട്ടു. സബ്‌സിഡി പാഴായിപോകുന്നത് തടയാന്‍ പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എസ്.യുകള്‍ സ്വയംപര്യാപ്തമാകണമെന്നും ഭാവിയില്‍ ബജറ്റിനെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ഇഷ്ടാനുസൃത വളത്തിന്റെ ലഭ്യതയും സാങ്കേതികവിദ്യാ പരിഷ്‌കരണവുമാണ് ഇക്കാലത്ത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര രാസവളം വകുപ്പ് സെക്രട്ടറി ശ്രീ ഛബിലേന്ദ്ര റൗള്‍, സിഎംഡിമാരായ ശ്രീ വീരേന്ദ്ര നാഥ് ദത്ത് (നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്), ശ്രീ എസ് സി മുദ്‌ഗേരികര്‍ (രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ടിലൈസേഴ്സ്), ശ്രീ കിഷോര്‍ റുങ്ത (ദ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍ ലിമിറ്റഡ്), ശ്രീ എ കെ ഘോഷ് (ബ്രഹ്മപുത്ര വാലി ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ശ്രീ അമര്‍ സിങ് റാത്തോഡ് (എഫ്സിഐ ആരവലി ജിപ്സം ആന്‍ഡ് മിനറല്‍സ് ഇന്ത്യ ലിമിറ്റഡ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

***
 



(Release ID: 1664354) Visitor Counter : 127